സിഎംആര്‍എല്‍ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെ വിലക്കി എറണാകുളം സബ് കോടതി. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷോണ്‍ ജോര്‍ജിനെതിരെ നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തിയാണ് സബ് കോടതി വെള്ളിയാഴ്ച അന്തിമ ഉത്തരവ് ഇറക്കിയത്.
ആലപ്പുഴ കരിമണല്‍ ഖനനത്തില്‍ സിഎംആര്‍എല്ലിന് നേരിട്ട് പങ്കുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോണ്‍ ജോര്‍ജിനും ഇത്തരത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇതിന്റെ പേരില്‍ സിഎംആര്‍എല്ലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ പാടില്ല എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
Read more
നേരത്തെ ഇതേ വിഷയത്തില്‍ കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഷോണ്‍ ജോര്‍ജിന്റെ ഭാഗം കേള്‍ക്കാതെ, സിഎംആര്‍എല്‍ ഹാജരാക്കിയ വിവരങ്ങള്‍ വെച്ചുകൊണ്ടായിരുന്നു അന്ന് കോടതി ഉത്തരവിറക്കിയിരുന്നത്. ഇപ്പോള്‍ ഷോണ്‍ ജോര്‍ജിന്റെ ഭാഗംകൂടി കേട്ടശേഷമാണ് കോടതി അന്തിമമായ വിധിപ്രസ്താവന നടത്തിയിരിക്കുന്നത്.







