വിവാദങ്ങളില്‍ നിന്ന് റിലാക്‌സേഷന്‍....; അമലാപോളിന്റെ സോളോ റൈഡ്

ആഡംബര വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവാദങ്ങളൊക്കെ മറന്ന് അമലാപോളിന്റെ യാത്ര. എല്ലാ ടെന്‍ഷനും ഒഴിവാക്കി മനസ് ശാന്തമായൊരു യാത്ര. പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ നികുതി വെട്ടിച്ചെന്ന കേസ് പിന്തുടരുന്നതിനിടെയാണ് വിവാദങ്ങളെ മറന്ന് അമല പോള്‍ ബൈക്കില്‍ തനിയെ പറന്നത് ലഡാക്കിലേക്ക്.

സോളോ റൊഡിനെ ഏറെ ഇഷ്ടപ്പെടുന്ന അമല ഇത്തവണ കര്‍ണാടക രജിസ്‌ട്രേഷന്‍ റോയല്‍ എന്‍ഫീല്‍ഡിലാണ് ലഡാക്കിലേക്ക് തിരിച്ചത്. ഇത്തവണയും തനിച്ചായിരുന്നു ഇത്തവണത്തെ റൈഡ്. ലഡാക്ക് യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും ഫേസ്ബുക്കിലൂടെയാണ് അമല പങ്കുവെച്ചത്. എന്നും വിവാദങ്ങള്‍ പിന്തുടരുന്ന താരമാണ് അമലാപോള്‍. ആദ്യം സംവിധായകന്‍ വിജയ്‌യുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതും, പിന്നീട് ആദായ നികുതി വകുപ്പ് റെയിഡും അമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച സംഭവങ്ങളാണ്. ഇതിനൊക്കെ പിന്നാലെയാണ് ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയെന്ന വിവാദവുമെത്തിയത്.

ബോബി സിംന്‍ഹയ്‌ക്കൊപ്പം അഭിനയിച്ച തിരുട്ടുപായലേ 2 കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി.