വോയ്‌സ് കോളിലൂടെ വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യാമെന്ന് കണ്ടെത്തല്‍; ഗുരുതര വീഴ്ച

വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യാന്‍ വോയ്‌സ് കോള്‍ സംവിധാനം സഹായിക്കുമെന്ന് കണ്ടെത്തല്‍. വാട്ട്‌സ്ആപ്പ് വോയ്‌സ് കോളിലൂടെ ഫോണില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇസ്രായേലില്‍ നിന്നുള്ള സുരക്ഷാ സ്ഥാപനമായ എന്‍ എസ് ഒയാണ് ഈ സംവിധാനം നിര്‍മ്മിച്ചതിന് പിന്നില്‍. ഇതേതുടര്‍ന്ന് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വോയിസ് കോളുകള്‍ എടുത്തില്ലെങ്കിലും നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. കോള്‍ വന്നാലും ലോഗില്‍ കോള്‍ ഡീറ്റയില്‍ കാണാനാകില്ല. ഇത്തരം ഹാക്കിങ്ങ് കോളുകള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ലോഗില്‍ കാണാന്‍ സാധിക്കില്ല. ഈ മാസം ആദ്യമാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടതെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. വീഴ്ച പരിഹരിക്കാനുള്ള ശ്രമത്തിലാണ് വാട്ട്‌സാപ്പ് അധികൃതര്‍.