ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് സന്ദേശങ്ങളിലും മറ്റും വന്‍കുറവ്; കാരണം ഇതാണ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സാപ്പില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഏറെ ഗുണകരമായെന്ന് റിപ്പോര്‍ട്ട്. വാട്ട്‌സാപ്പ് ഫോര്‍വേഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വെറും 15 ദിവസത്തിനുള്ളില്‍ വാട്ട്‌സാപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതില്‍ 70 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

ഒരേ സമയം ഒന്നിലധികം കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നതിലാണ് വാട്ട്‌സാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊറോണ കാലത്ത് വ്യാജ സന്ദേശങ്ങളും മറ്റും തടയുക എന്നതായിരുന്നു ലക്ഷ്യം. ഇത് ഏറെ വിജയമായെന്ന് വാട്ട്‌സാപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കി. മെസേജ് ഫോര്‍വേര്‍ഡുകള്‍ വ്യാപിപ്പിക്കുന്നതില്‍ 70 ശതമാനം കുറവുണ്ടായതായി വാട്ട്‌സാപ്പ് വെളിപ്പെടുത്തി.

Read more

ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് സന്ദേശങ്ങളിലും ഇതിവ് ഇടിവ് സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ടാക്റ്റിലുള്ള എല്ലാവര്‍ക്കും ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് സന്ദേശങ്ങള്‍ കൈമാറാന്‍ ഇഷ്ടപ്പെടുന്നവരെ പുതിയ നിയന്ത്രണം അസ്വസ്ഥരാക്കി എന്നത് തന്നെ കാരണം. വ്യക്തിഗതവും സ്വകാര്യവുമായ സംഭാഷണങ്ങള്‍ക്ക് വാട്ട്‌സാപ്പില്‍ ഒരു ഇടം നിലനിര്‍ത്താന്‍ ഈ മാറ്റം സഹായിക്കുന്നുവെന്ന് കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.