ജിയോയെയും ഞെട്ടിച്ച് ഐഡിയയുടെ അണ്‍ലിമിറ്റഡ് ഓഫര്‍

ടെലികോം മേഖലയിലെ താരിഫ് പ്ലാന്‍ യുദ്ധം കൂടുതല്‍ ശക്തമായി. ജിയോ ഓഫര്‍ നിരക്കുകള്‍ കുത്തനെ കുറച്ചതിന് പിന്നാലെ പ്രതിരോധവുമായി എത്തിയിരിക്കുകയാണ് ഐഡിയ. 93 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍ എന്നതാണ് ഐഡിയയുടെ പുതിയ ഓഫര്‍. ജിയോയുടെ 98 രൂപ പ്ലാനിനേയും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനുമാണ് ഇത് ലക്ഷ്യമിടുന്നത്.

ഐഡിയയുടെ 93 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ കോളുകള്‍, 1 ജിബി ഡാറ്റ 10 ദിവസം വാലിഡിറ്റി എന്നിവയാണ്. എസ്എംഎസും അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറും ഈ പ്ലാനിലില്ല. പ്രതി ദിനം 250 മിനിറ്റ് ഫ്രീ കോളും പ്രതി വാരം 1000 മിനിറ്റ് ഫ്രീ കോളും നല്‍കുന്നു. പരിധി കഴിഞ്ഞാല്‍ ഒരു സെക്കന്‍ഡില്‍ ഒരു പൈസ വീതം ഈടാക്കും.

ഐഡിയയുടെ ഈ പ്ലാനുമായി മത്സരിക്കുന്നത് ജിയോയുടെ 98 രൂപ പ്ലാനും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനുമാണ്. ജിയോ നല്‍കിയിരിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2.1 ജിബി 4ജി ഡാറ്റ (പ്രതി ദിനം ഡാറ്റ ക്യാപ്പ് 0.15 ജിബി), 140 ഫ്രീ എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളുടെ അണ്‍ലിമിറ്റഡ് ആക്സസും ലഭിക്കുന്നു. പ്ലാന്‍ വാലിഡിറ്റി 14 ദിവസമാണ്.

എന്നാല്‍ എയര്‍ടെല്‍ നല്‍കുന്നത് അണ്‍ലിമിറ്റഡ് കോള്‍, 1ജിബി 3ജി/ 4ജി ഡാറ്റ, 10 ദിവസത്തെ വാലിഡിറ്റിയില്‍ 100 ഫ്രീ എസ്എംഎസ് എന്നിവയാണ്. എന്നാല്‍ ഈ പ്ലാന്‍ നോണ്‍-കൊമേഴ്സ്യല്‍ ഉപയോഗത്തിനു മാത്രമേ ലഭ്യമാകൂ എന്നു കമ്പനി വ്യക്തമാക്കി.