70,000 രൂപയുടെ സാംസങ് എസ്9 പ്ലസ് 34,999 രൂപയ്ക്ക്; വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട്

Advertisement

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വമ്പന്‍ ഓഫറുകളുമായി രംഗത്ത്. ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന മേളയിലൂടെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് വമ്പന്‍ ഓഫറുകളുമായി എത്തുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഓക്ടോബര്‍ നാല് വരെയാണ് ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന.

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടിവി, ഫര്‍ണിച്ചര്‍, ഫാഷന്‍, ബ്യൂട്ടി ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെ നിരവധി ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായ ഓഫറില്‍ ബിഗ് ബില്യണ്‍ ഷോപ്പിങ്ങ് ഡേയ്സില്‍ അണിനിരക്കുന്നു. ഇതിനോടകം ചില ഫോണുകളുടെ ഓഫര്‍ വില പുറത്തുവിട്ടിട്ടുണ്ട്. 70,000 രൂപയുടെ സാംസങ് എസ്9 പ്ലസ് 34,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 15,999 രൂപയുടെ റിയല്‍മി 3 പ്രോ വില്‍ക്കുന്നത് 11,999 രൂപയ്ക്കാണ്. 22,999 രൂപയുടെ മോട്ടോ വണ്‍ വിഷന് 14999 രൂപയാണ് വില.

Flipkart Big Billion Days sale: Samsung S9 Plus offered with whopping Rs 35,000 discount; here is how to get
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും, വസ്ത്രങ്ങള്‍ക്കും 90 ശതമാനം വരെയാണ് വിലക്കുറവ്. ടിവി പോലുള്ള ഗൃഹോപകരണങ്ങള്‍ക്ക് 75 ശതമാനം വരെയും ഫര്‍ണിച്ചറുകള്‍ക്ക് 50 മുതല്‍ 90 ശതമാനം വരെയുമാണ് വിലക്കുറവ്. ഇതിനു പുറമേ ഓരോ ദിവസവും പ്രത്യേക സമയങ്ങളില്‍ സ്‌പെഷ്യല്‍ ഓഫറുകളും ഫ്ളാഷ് സെയിലും ഉണ്ട്.