ഐഫോണ്‍ 'സ്ലോ' ആകുന്നോ? കാരണം വ്യക്തമാക്കി ആപ്പിള്‍

പഴയ മോഡല്‍ ഐഫോണുകളുടെ പ്രവര്‍ത്തന വേഗം മനഃപൂര്‍വം കുറയ്ക്കുന്നതാണെന്ന് സമ്മതിച്ച് ആപ്പിള്‍. പ്രവര്‍ത്തനവേഗം കുറയ്ക്കുന്നതുവഴി ഉപയോക്താക്കളെ പുതിയ മോഡല്‍ ഐഫോണുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണു കമ്പനി എന്ന് ഏറെ നാളായി ആരോപണമുണ്ട്.

എന്നാല്‍ മറ്റു ചില കാരണങ്ങളാണു വേഗം കുറയ്ക്കലിനു പിന്നിലെന്നാണ് കമ്പനിയുടെ വാദം. തണുപ്പുകാലാവസ്ഥയിലോ ബാറ്ററി പഴക്കം ചെന്നതാകുമ്പോഴോ ബാറ്ററി ചാര്‍ജ് കുറവായിരിക്കുമ്പോഴോ ഐഫോണ്‍ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി ലഭിക്കാതെ വരും. അപ്പോള്‍ ഫോണ്‍ അപ്രതീക്ഷിതമായി ഓഫ് ആകും. ഈ ഓഫ് ആകല്‍ ഒഴിവാക്കാന്‍ കമ്പനി ഐ ഫോണ്‍ 6 ലാണ് “വേഗം കുറയ്ക്കല്‍” വിദ്യ ആദ്യം പ്രയോഗിച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യം.

Read more

എന്നാല്‍ വേഗം കുറയുമ്പോള്‍ പ്രശ്‌നം ബാറ്ററിയുടേതാണെന്ന് മിക്കവരും മനസിലാക്കുന്നില്ല; ബാറ്ററി മാറ്റുന്നതിനു പകരം ഫോണ്‍ തന്നെ മാറ്റുന്നു. ഐഫോണ്‍ 7 നും വേഗം കുറയ്ക്കല്‍ സംവിധാനമുണ്ട്.