ജീവന്‍ രക്ഷിക്കാന്‍ ശേഷിയുള്ള മൊബൈല്‍ ആപ്പുകള്‍

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനാകുമോ? 2008 ജൂലൈ 10നാണ് ലോകത്തിന് മുന്നില്‍ ആപ്പ് സ്റ്റോറുകള്‍ അവതരിപ്പിക്കപ്പെട്ടത്. വ്യത്യസ്ത സവിശേഷതകളാര്‍ന്ന ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കള്‍ക്കായി അവിടെയെത്തി. പുതിയ ഫോര്‍മാറ്റുകളില്‍ ഓരോ ബ്രാന്‍്ഡുകളും ആപ്ലിക്കേഷനുകള്‍ക്ക് രൂപം നല്‍കിക്കൊണ്ടിരിക്കുന്നു. ആളുകളുടെ ജീവിതം മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കാനായി വന്ന ആപ്പുകളുണ്ട്. അവയ്ക്ക് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനും കഴിവുണ്ട്. അത്തരം 5 ആപ്ലിക്കേഷനുകള്‍ ഏതൊക്കെയാണെന്നറിയാം.

1. ഐസിഇ മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്

ഇന്‍ കേസ് ഓഫ് എമേര്‍ജന്‍സി എന്നതിന്റെ ചുരുക്ക രൂപമാണ് ഐസിഇ. ഐഒഎസിലും ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഐഡിയായി വികസിപ്പിക്കപ്പെട്ട ആപ്ലിക്കേഷനാണ് ഐസിഇ മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്.
ഒരാള്‍ അപകടത്തില്‍പെട്ടാല്‍ അയാളെക്കുറിച്ചുള്ള അത്യാവശ്യ വിവരങ്ങള്‍ ഉടനടി കിട്ടാനായി ആ വിവരങ്ങള്‍ ഫോണ്‍ സ്‌ക്രീനില്‍ ലഭ്യമാക്കുന്നതാണ് മെഡിക്കല്‍ ഐഡി.
ഇതുപയോഗിച്ച് പെട്ടെന്ന് സഹായിക്കാനെത്തുന്നവര്‍ക്ക് അപകടത്തില്‍പെട്ട ആളുകളെക്കുറിച്ചറിയാന്‍ സാധിക്കും.

എളുപ്പത്തില്‍ വായന സാധ്യമാക്കുന്ന ഇതിലെ കളര്‍കോഡഡ് സിസ്റ്റം രോഗി ഏത് സ്റ്റേജിലാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു. പെട്ടെന്നൊരു ആവശ്യം ഉണ്ടായേക്കാവുന്നത് കൊണ്ട്തന്നെ ആരോഗ്യവാനായ ഒരാള്‍ക്കും ഈ ആപ്പ് ഫോണില്‍ വെക്കാവുന്നതാണ്. ഡോക്ടര്‍ക്ക് ഒരു
രോഗിയുടെ മെഡിക്കല്‍ ഹിസ്റ്ററി എളുപ്പം മനസ്സിലാക്കാന്‍
ഈ ആപ്പ് ഉപകരിക്കുന്നു. അതില്‍തന്നെ ഏതൊക്കെ വിവരങ്ങളാണ് ഫോണിന്റെ ലോക്ക് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കേണ്ടത് എന്ന് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.

2. വാട്ട് ത്രീ വേര്‍ഡ്സ്

അടിയന്തിരമായി ഉപയോഗിക്കാവുന്ന മറ്റൊരു ആപ്പാണ് വാട്ട് ത്രീ വേര്‍ഡ്സ്. അറിയാത്ത ഒരു സ്ഥലത്ത് പെട്ടുപോയി, പെട്ടെന്ന് മെഡിക്കല്‍ ആവശ്യങ്ങള്‍ ഉണ്ടായാല്‍ വളരെ ചുരുങ്ങിയ വാക്കുകള്‍കൊണ്ട് നില്‍ക്കുന്ന സ്ഥലം വിവരിച്ച് സഹായം തേടാന്‍ ഈ ആപ്പ് ഉപയോഗിക്കാം.
ഈ ആപ്പ് ലോകത്തിലെ ഓരോ മൂന്ന് ചതുരശ്ര മീറ്ററിനും ത്രീ വേര്‍ഡ് അഡ്രസ് നല്‍കുന്നു. അങ്ങനെ വരുന്ന 57 ട്രില്യണ്‍ സ്‌ക്വയറുകളുണ്ട്. മാറാതെ നില്‍ക്കുന്ന സ്‌ക്വയര്‍ അഡ്രസുകള്‍കൊണ്ട് ഒരാളെ എളുപ്പ്ം കണ്ടുപിടിക്കാം.
വിദൂരപ്രദേശങ്ങളിലെ അസാധാരണ പ്രദേശങ്ങളില്‍ ഉപയോഗിച്ചിരുന്ന ഈ സംവിധാനത്തിലെ മൂന്ന് സ്‌ക്വയറുകളില്‍ ഇപ്പോള്‍ ലോകം മുഴുവന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഗൂഗിള്‍ ക്രോമിലും മോസില്ലയിലും
വാട്ട് ത്രീ വേര്‍ഡ്സിന്റെ എക്സ്റ്റന്‍ഷനുകള്‍ വന്നതിനാല്‍ ഗൂഗിള്‍ മാപ്പില്‍ വാട്ട് ത്രീ വേര്‍ഡ്സ് എന്ന് ഇപ്പോള്‍ നേരിട്ട് സെര്‍ച്ച് ചെയ്യാവുന്നതാണ്.

3. ഷെയര്‍ ദ മീല്‍ ചാരിറ്റി ഡൊണേറ്റ്

ലോകത്ത് പട്ടിണികിടക്കുന്നവര്‍ അനവധിയാണ്. പോഷകാഹാരകുറവ് കാരണം ഓരോ വര്‍ഷവും 2.3 മില്യണ്‍ കുട്ടികള്‍ മരിച്ചുപോകുന്നു എന്നാണ് ആക്ഷന്‍ എഗൈന്സ്റ്റ് ഹന്‍ഗറിന്റെ കണക്കുകള്‍ പറയുന്നത്. ഇത് ഗൗരവമായെടുത്താണ് ഷെയര്‍ ദ മീല്‍ ചാരിറ്റി ഡൊണേറ്റ്
ആപ്പ് വന്നത്.

ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനൊപ്പമാണ് ക്രൗഡ് ഫണ്ടിംഗ് മാതൃകയില്‍ ഷെയര്‍ ദ മീല്‍ ചാരിറ്റി ഡൊണേറ്റ്
ആപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. ഉപയോഗിക്കാനെളുപ്പമായ ഈ ആപ്ലിക്കേഷന്‍ ആളുകളെ ബോധവല്‍ക്കരിക്കുകയും അവരില്‍ നിന്ന് സംഭാവന
സ്വീകരിക്കുകയും ചെയ്യുന്നു. 2020ലെ മികച്ച ആപ്പ് ആയി ആപ്പിളും ഗൂഗിളും തെരഞ്ഞെടുത്തത് ഷെയര്‍ ദ മീലിനെയായിരുന്നു.
പ്രീ-സെറ്റ് നിര്‍ദേശങ്ങള്‍കൂടി തരുന്ന ഈ ആപ്പ് ഓരോ സംഖ്യക്കും എത്ര വിഭവങ്ങള്‍ കിട്ടുമെന്നും ഉപയോക്താക്കളോട് വിവരിക്കുന്നു.

4. സ്റ്റേ അലൈവ്

പ്രതിസന്ധികളില്‍ തളരാതെ സുരക്ഷിതമായിരിക്കാന്‍ ഉപകാരപ്രദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ആത്മഹത്യയില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കാന്‍ ഉപകരിക്കുന്ന ആപ്ലിക്കേഷനാണ് സ്റ്റേ അലൈവ്. സൗജന്യമായി ഉപയോഗിക്കാവുന്ന സ്റ്റേ അലൈവ്, അര്‍ഹിക്കുന്നവര്‍ക്ക് സഹായവും നിര്‍ദേശങ്ങളും നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നു.
ഒരാളായിരിക്കുന്ന അവസ്ഥയെക്കുറിച്ചോ മറ്റോ ഒന്നുംതന്നെ അയാള്‍ക്ക് അറിയാനോ പറയാനോ താല്‍പര്യമില്ലെങ്കില്‍ സ്റ്റേ അലൈവ് അവരുടെ ചിന്താഗതിയെ മാറ്റുന്നു എന്നാണ് ആപ്പ് പറയുന്നത്.
ആത്മഹത്യയില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാസ്റൂട്സ് സൂയിസൈഡ് പ്രിവന്‍ഷനാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. നല്‍കുന്ന സേവനങ്ങള്‍ സൗജന്യവും കാലികവുമാണെന്നത് സ്റ്റേ അലൈവിന്റെ ഒരു സവിശേഷതയാണ്.

5. പ്ലസ് പോയിന്റ് റെസ്പോണ്ട്

Read more

ഒരു ടെക്നോളജി കമ്പനിയായ പ്ലസ് പോയിന്റ,് മൊഷീന്‍ ലാംഗ്വേജും ഓട്ടോമാഷനും ആരോഗ്യരംഗത്തേക്ക് എങ്ങനെ കൊണ്ടു വരാമെന്ന് ഉദ്ദ്യമത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അത് ജനങ്ങളെ വളരെയധികം സഹായിക്കുമെന്നാണ് അവര്‍ മനസ്സിലാക്കുന്നത്.
കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാകുന്നവരെ സഹായിക്കാനും ആളുകള്‍ക്ക് സഹായിക്കേണ്ടത് പറഞ്ഞ് കൊടുക്കാനുമെല്ലാം ഈ ആപ്പ് സഹായിക്കുന്നു. ‘സിപിആര്‍ ആവശ്യമുണ്ട്’ എന്ന അലേര്‍ട്ട് അടിയന്തിര സഹായ സംഘങ്ങളിലേക്ക് എത്തിക്കാന്‍ ഈ ആപ്പിന് കഴിയുന്നു.