കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജന്മദിനാഘോഷം; പിന്നാലെ ബോള്‍ട്ടിന് കോവിഡ്

Advertisement

ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും വേഗരാജാവുമായ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാകുകയായിരുന്നു.34-ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണു റിസള്‍ട്ട് പോസിറ്റീവായത്.

തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് ബോള്‍ട്ട് അറിയിച്ചു.

Usain Bolt tests positive for COVID-19 after celebrating birthday ...

ജന്മദിനാഘോഷത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്, വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, ബയേര്‍ ലെവര്‍ക്കൂസന്‍ താരം ലിയോണ്‍ ബെയ്‌ലി തുടങ്ങിയവര്‍ പങ്കെടുത്തതായാണ് വിവരം.

Usain Bolt Says Awaiting Results Of COVID-19 Test, Goes Into Self-quarantine
ഓഗസ്റ്റ് 21-ന് സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ജന്മദിനാഘോഷം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.