ടോക്കിയോ ഒളിമ്പിക്‌സ്: മലയാളി താരം സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്

രാജ്യത്തിന്റെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷകളുമായി നീന്തല്‍ കുളത്തിലിറങ്ങിയ മലയാളി താരം സാജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്.രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച സജന്‍ 1:57:22 സെക്കന്‍ഡില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അഞ്ച് ഹീറ്റ്‌സിലുമായി ആദ്യ 16 പേര്‍ക്ക് മാത്രം സെമി ഫൈനല്‍ സാധ്യതയുണ്ടായിരുന്ന ഇനത്തില്‍ സജന് ലഭിച്ചത് 24ാം സ്ഥാനമാണ് ലഭിച്ചത്.

Read more

എ ഗ്രേഡ് സ്റ്റാന്‍ഡേര്‍ഡില്‍ ടോക്കിയോയിലേക്ക് ടിക്കറ്റെടുക്കാന്‍ സാജന് സാധിച്ചു. ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരവും സാജനായിരുന്നു. എന്നാലീ നേട്ടം മെഡലാക്കി ഉയര്‍ത്താന്‍ താരത്തിനായില്ല.