IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്കെതിരായ തോൽവിക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ എത്താതെ പുറത്തായി. പ്രധാന താരങ്ങളിൽ ചിലരുടെ പരിക്ക് ഈ സീസണിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകളെ തകർത്തെറിയുന്നതിൽ വലിയ രീതിയിൽ കാരണമായി. എന്തായാലും 5 ആം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച ചെന്നൈ അടുത്ത സീസണിൽ നിലനിർത്താൻ സാധ്യതയുള്ള താരങ്ങളെ നമുക്ക് നോക്കാം.

ഋതുരാജ് ഗെയ്ക്വാദ്
ഐപിഎൽ 2025 ൽ സിഎസ്‌കെ നിലനിർത്തുന്ന ആദ്യ താരം ഋതുരാജ് ഗെയ്ക്‌വാദ് തന്നെയാകും. ഐപിഎൽ 2024 ൽ, വെറും 14 ഇന്നിംഗ്‌സുകളിൽ നിന്ന് 583 റൺസ് നേടിയ റുതുരാജ് ഗെയ്‌ക്‌വാദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 53 ശരാശരിയിൽ 141.16 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം കളിച്ചത്.

രവീന്ദ്ര ജഡേജ
സിഎസ്‌കെയുടെ വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഐപിഎൽ 2025ൽ സിഎസ്‌കെ ടീമിന്റെ ഭാഗമാകുമെന്ന് കരുതുന്നു. ഐപിഎൽ 2024ൽ ജഡേജ മോശം ഫോമിൽ ആയിരുന്നു. എന്നിരുന്നാലും, ഇടംകയ്യൻ സ്പിന്നർ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

മതീശ പതിരണ
എക്‌സ്‌പ്രസ് പേസർ മതീശ പതിരണയാണ് സിഎസ്‌കെ അടുത്ത പതിപ്പിലേക്ക് നിലനിർത്തിയേക്കാവുന്ന മറ്റൊരു താരം. ഐപിഎൽ 2024 ൽ, പതിരണ തകർപ്പൻ പ്രകടനമാണ് നടത്തിയത് . എന്നിരുന്നാലും പരിക്ക് കാരണം താരം മടങ്ങിയത് ഐപിഎൽ അവസാന ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ അഭാവം സിഎസ്‌കെയെ വല്ലാതെ വേദനിപ്പിച്ചു. അടുത്ത വർഷത്തേക്ക് നിലനിർത്തുന്നവരുടെ പട്ടികയിൽ പതിരണയുമുണ്ട്.