'ഞാന്‍ അസ്വസ്ഥയാണ്'; യുവരാജിനോടുള്ള നീരസം പരസ്യമാക്കി ടെന്നീസ് റാണി

ക്രിക്കറ്റ് കളത്തിലെ ഊര്‍ജ്ജസ്വലനായ പോരാളിയായിരുന്നു ഇടംകൈയന്‍ ബാറ്റിംഗ് വിസ്മയം യുവരാജ് സിംഗ്. ഇന്ത്യയുടെ രണ്ട് ലോക കപ്പ് ജയങ്ങളില്‍ യുവി നല്‍കിയ സംഭാവന നിസ്തുലം. സഹതാരങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കാറുള്ള യുവരാജ് കളത്തിലെയും ഡ്രസിംഗ് റൂമിലെയും പല രസകരമായ സംഭവങ്ങളുടെയും ഭാഗമായിരുന്നു. ഫ്രണ്ട്ഷിപ്പ് ഡേയില്‍ യുവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വീഡിയോയില്‍ കളിക്കൂട്ടുകാരില്‍ രണ്ടു പേരെ യുവി ഒഴിവാക്കിയതും ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയിലെത്തി. ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയെയും ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിയെയും യുവി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ വീഡിയോയില്‍ തന്നെയും ഉള്‍പ്പെടുത്താത്തിന്റെ നീരസം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് താരവും പാക് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സ.

“മനോഹരമായിട്ടുണ്ട്, എന്നാല്‍ ഇതില്‍ എന്നെ ഉള്‍പ്പെടുത്താത്തതിനാല്‍ ഞാന്‍ അസ്വസ്ഥയാണ്.” യുവരാജ് പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്‌സില്‍ സാനിയ കുറിച്ചു. ചുമ്മാ പറഞ്ഞന്നേയുള്ളു എന്ന് ഹാഷ്ടാഗും സാനിയ കമന്റിനൊപ്പം നല്‍കിയിട്ടുണ്ട്.

On Yuvraj Singh's Birthday, Sania Mirza's Hilarious Birthday Wish | Cricket News

Read more

യുവിയും സാനിയയും വലിയ കൂട്ടുകാരായാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ യുവി തയാറാക്കിയ സൗഹൃദ ദിനവീഡിയോയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് തനിക്ക് ചെറിയ അവഹേളനമായി തോന്നിയെന്നാണ് സാനിയ പറഞ്ഞുവെച്ചിരിക്കുന്നത്.