സെറീനയെ വീഴ്ത്തി ബിയാന്‍ക; ടെന്നീസില്‍ പുതു ഉദയം

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്യംസിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി കാനഡയുടെ ബിയാന്‍ക ആന്‍ന്ദ്രേസ്‌ക്യു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ എതിരാളികള്‍ക്കെതിരെ ഗംഭീര പ്രകടനം നടത്തി മുന്നേറിയ സെറീന തുടര്‍ന്ന് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. സ്‌കോര്‍ 6-3, 7-5. ടൂര്‍ണമെന്റിന്റെ ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി ബിയാന്‍ക ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

തുടര്‍ച്ചയായി മൂന്നാം ഫൈനലിലാണ് സെറീന കീഴടങ്ങുന്നത്. കഴിഞ്ഞ ഫൈനലില്‍ നവോമി ഒസാക്കയോട് സെറീന പരാജയപ്പെട്ടിരുന്നു. ബിയാന്‍ക ജനിക്കുന്നതിന് ഒരു വര്‍ഷം മുന്നേ തന്റെ പതിനെട്ടാമത്തെ വയസില്‍ ഗ്രാന്‍ഡ്‌സ്‌ലാം നേടിയ താരമാണ് സെറീന.

സെറീനയുടെ ആരാധികയായ ബിയാന്‍കയുടെ വിജയം ടെന്നീസില്‍ പുതിയ ഉദയമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫ്‌ളഷിങ് മെഡോസില്‍ ഷറപ്പോവക്ക് ശേഷം കിരീടം സ്വന്തമാക്കുന്ന ആദ്യ കൗമാരതാരമായി ബിയാന്‍ക. ഒപ്പം ചരിത്രത്തില്‍ ആദ്യമായി സിംഗിള്‍സ് ഗ്രാന്‍സ്‌ലാം കിരീടവും.