സുവര്‍ണ്ണ നേട്ടം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന് സ്വര്‍ണ്ണം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി സിന്ധു സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. ഞായറാഴ്ച നടന്ന ഫൈനലില്‍
മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒക്കുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായി (21-7, 21-7) തോല്‍പിച്ചു. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി.

തുടര്‍ച്ചയായി രണ്ടു തവണ ഫൈനലില്‍ അടിപതറിയ സിന്ധുവിന്റെ മികച്ച പ്രകടനാണ് ഒക്കുഹാരയ്‌ക്കെതിരെ പുറത്തെടുത്തത്. 2017ല്‍ നൊസോമി ഒക്കുഹാരയോടും 2018ല്‍ സ്‌പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി. ഫൈനല്‍ ജയത്തോടെ രണ്ടു വര്‍ഷം മുമ്പ് ഒക്കുഹാരയോട് തോറ്റത്തിന്റെ മധുര പ്രതികാരവും സിന്ധു വീട്ടി.

2013, 14 വര്‍ഷങ്ങളില്‍ വെങ്കലം നേടിയിരുന്നു. വിജയം അമ്മക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് സിന്ധു പറഞ്ഞു.