ലയണല്‍ മെസ്സി ബാക്ക് ടു ആക്ഷന്‍; എങ്കിലും കളിക്കാനാകില്ല

അര്‍ജീന്റനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തിരിച്ചെത്തി. ഇന്ന് മുതല്‍ മെസ്സി ബാഴ്‌സലോണക്കൊപ്പം പരിശീലനം തുടങ്ങുമെങ്കിലും അടുത്ത ബാഴ്‌സലോണ പ്രീസീസണില്‍ താരം ഉണ്ടാകില്ല. ശനിയാഴ്ച പുലര്‍ച്ചയാണ് മെസ്സി ബാഴ്‌സലോണയില്‍ എത്തിയത്.

കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിനാല്‍ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ നവംബര്‍ 3ന് ശേഷം മാത്രമേ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചെത്താനാകൂ.

ബ്രസീല്‍ താരം ആര്‍തറും കഴിഞ്ഞ ദിവസം ബാഴ്‌സലോണയില്‍ തിരിച്ചെത്തിയിരുന്നു. ബ്രസീല്‍ താരം കൗട്ടീനോ മാത്രമാണ് ഇനി തിരികെയെത്താനുള്ളത്. കൗട്ടീനോ ക്ലബ് വിടുമെന്ന് അഭ്യൂഹമുണ്ടെങ്കിലും ഉടന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.