മെസിയും എംബാപ്പെയെയും ഉള്ളപ്പോൾ നെയ്മർ കൂടി വേണ്ട, അങ്ങനെ സംഭവിച്ചാൽ ഇനി മുതൽ സൂപ്പർ താരം ആ ഇംഗ്ലീഷ് ക്ലബ്ബിൽ കളിക്കും

ചെൽസിയും ന്യൂകാസിൽ യുണൈറ്റഡും പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർതാരം നെയ്മർ ജൂനിയറിനായുള്ള നീക്കത്തിലാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പാരീസ് ടീമിൽ എംബാപ്പെയും മെസിയും ഉള്ളപ്പോൾ നെയ്മറിന് കൂടുതൽ പ്രശസ്തി നേടാൻ സാധിക്കുന്നില്ല എന്നുള്ളതും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആണെങ്കിൽ കൂടുതൽ തിളങ്ങാൻ സാധിക്കും എന്നുള്ളതും നെയ്മറിനെ അത്തരത്തിൽ ഒരു മാറ്റത്തിന് പ്രേരിപ്പിക്കാൻ കാരണമായേക്കാം.

ഈ സീസണിൽ പാരീസ് ടീമിനായി മികച്ച പ്രകടനമാണ് നെയ്മർനടത്തിയത്. ഗോളടിച്ചതും ഗോളടിപ്പിച്ചും നെയ്മർ തിളങ്ങിയ വര്ഷം തന്നെ ആയിരുന്നു കടന്നുപോയത്. എന്തിരുന്നാലും സഹതാരമായ എംബാപ്പയുമായി ഉള്ള വഴക്ക് നെയ്മറിനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

ചെൽസിയും ന്യൂകാസിൽ യുണൈറ്റഡുമാന് താരത്തിനായിട്ടുള്ള മത്സരത്തിൽ മുന്നിലുള്ളത്. എന്നിരുന്നാലും, ഉയർന്ന വേതനം കാരണം അദ്ദേഹത്തെ ട്രാൻസ്ഫർ മാർക്കറ്റിൽ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. സീസൺ അവസാനിക്കുന്നതിനപ്പുറം തങ്ങളുടെ പ്രോജക്ടിന് നേതൃത്വം നൽകാൻ അവർ കൈലിയൻ എംബാപ്പെയെയും ലയണൽ മെസ്സിയെയും ചുമതലപെടുത്തുമ്പോൾ അതിൽ നെയ്മറിന് വലിയ റോൾ ഇല്ല.

അതിനാൽ തന്നെ നല്ല തുകക്ക് നെയ്മറിനെ വിറ്റ് ലാഭം കണ്ടെത്താൻ അവർ ശ്രമിക്കും. ന്യൂകാസിൽ യുണൈറ്റഡ് താരത്തിന് നല്ല ഒരു വെല്ലുവിളി തന്നെ ആയിരിക്കും. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് അവർ.