ഇതിൽ പരം എന്ത് വേണം, മെസിയുടെ ജേഴ്സി രോഹിതിന് സമ്മാനിച്ച് ബെക്കാം; മെസിയെ പോലെ ഹിറ്റ്മാനും കിരീടം നേടാൻ സാധിക്കട്ടെ എന്ന് ആരാധകർ

ഏകദിന ലോകകപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്. ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ആധികാരികമായി ജോയിച്ചൻ ഫൈനലിൽ എത്തുന്നതെങ്കിൽ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ശേഷമാണ് ഓസ്‌ട്രേലിയയുടെ വരവ്. എന്തായാലും 5 തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ ലോക വേദികളിൽ എന്നും ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീമാണ്. അതിനാൽ ഇന്ത്യക്ക് അവരെ വിലകുറച്ച് കാണാൻ ആകില്ല.

നാളെ ഒരുപാട് പ്രശസ്തരായ ആളുകളുടെ സാമിപ്യത്തിലാണ് ഇന്ത്യ ഫൈനൽ കളിക്കാൻ ഇറങ്ങുന്നത്. സെമിഫൈനലിൽ ഇതിഹസം ഡേവിഡ് ബെക്കാം മത്സരം കാണാൻ ഉണ്ടായിരുന്നു. . സൂപ്പർ താരം ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ ഉടമസ്ഥൻ കൂടിയാണ്ഡേവിഡ് ബെക്കാം.യുണിസെഫിന്റെ അംബാസിഡർ എന്ന നിലയിലാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയിരുന്നത്.

ഇന്ത്യൻ ക്യാപ്റ്റനായ രോഹിത് ശർമയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ലാ ലീഗയുടെ ഇന്ത്യൻ അംബാസഡറായ രോഹിത്തിന് മുൻ റയൽ താരമായ ബെക്കാം റയൽ ജേഴ്സി സമ്മാനിച്ചിരുന്നു. റയൽ ജേഴ്സി കൂടാതെ ഇന്റർ മിയാമിയുടെ ഇരു മെസി ജേഴ്സി കൂടി രോഹിത്തിന് സമ്മാനിച്ചിരിക്കുന്നു.

വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് അര്ജന്റീന ഒരു ലോക കിരീടം നേടിയത്. അതിന് കാരണമായത് മെസിയുടെ മികവ് ആയിരുന്നു. അതുപോലെ തന്നെയാണ് രോഹിത്തും. അദ്ദേഹത്തിന്റെ മികവിലാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.” ഞങ്ങളുടെ കുഞ്ഞിന് ജേഴ്സി സമ്മാനിച്ചതിന് നിങ്ങൾക്ക് നന്ദി. അവൾ മെസിയുടെ ആരാധികയാണ്.” ബെക്കാമിന് നന്ദി പറഞ്ഞ് രീതിക കുറിപ്പ് പങ്കുവെച്ചു.

എന്തായാലും ചരിത്രം തിരുത്തി ടീം കിരീടം നേടുമെന്ന് കരുതാം.