അവനോട് കാർലോ ആൻസലോട്ടി കാണിക്കുന്നത് അനീതി, ഇത്രയും ചതി കാണിക്കാൻ എങ്ങനെ മനസ്സ് വന്നു; വിവാദം

ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വാർഡോ കാമവിംഗയോട് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി പെരുമാറുന്ന രീതി മോശമായതിനാൽ തന്നെ ഇത് പല ക്ലബ്ബുകളും നോക്കുനുണ്ടെന്നും ടീമിനുള്ളിൽ തന്നെ ഇത് ചർച്ചാവിഷയം ആകുന്നുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

2021 ഓഗസ്റ്റിൽ 31 മില്യൺ യൂറോയ്ക്ക് റെന്നസിൽ നിന്ന് കാമവിംഗ റയലിൽ ചേർന്നു. 2021-22 സീസണിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മാഡ്രിഡ് ലാ ലിഗ-ചാമ്പ്യൻസ് ലീഗ്-സ്പാനിഷ് സപ്പ് കപ്പ് ട്രെബിൾ നേടിയതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

ഈ സീസണിൽ ആൻസലോട്ടിയുടെ കീഴിൽ കാമവിംഗയ്ക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ അത് അങ്ങനെയായിരുന്നില്ല. ഈ സീസണിൽ അദ്ദേഹം കളിച്ച 25 മത്സരങ്ങളിൽ 10 എന്നതിൽ മാത്രമാണ് അആദ്യ പകുതിയിൽ ഇറങ്ങിയത്. ആ 10 മത്സരങ്ങളിൽ നിന്ന്, ഹാഫ്-ടൈം ഇടവേളയിൽ തന്നെ 7 പ്രാവശ്യവും പരിശീലകൻ തിരിച്ചുവിളിക്കുകയും ചെയ്തു.

റെലെവോ പറയുന്നതനുസരിച്ച്, കാമവിംഗയോടുള്ള ആൻസലോട്ടിയുടെ പെരുമാറ്റം ക്ലബ്ബിലെ പലരും ശ്രദ്ധിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണാൻ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.