പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; റൊണാള്‍ഡോയുടെ റെക്കോര്‍ഡിനായുള്ള കാത്തിരിപ്പ് നീളുന്നു

യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മറുപടിയില്ലാത്ത ഒരു ഗോളിന പോര്‍ച്ചുഗലിനെ തകര്‍ത്ത ബെല്‍ജിയം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 42-ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലാണ് ബെല്‍ജിയം വിജയം പിടിച്ചത്.

ഗോളിനു 25 വാര അകലെ നിന്നു പന്തു കിട്ടിയ തോമസ് മുനിയര്‍ അതു നേരെ തോര്‍ഗനു നല്‍കി. രണ്ടു ടച്ചുകള്‍ക്കു ശേഷം തോര്‍ഗന്‍ തൊടുത്ത ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ റൂയി പാട്രീഷ്യോയുടെ കൈയിലുരസി വലയിലേക്കു പോയി.

Belgium vs Portugal Highlights, Euro 2020: Defending champions Portugal eliminated as Belgium win 1-0 | Hindustan Times

മത്സരത്തിലുടനീളം 23 ഷോട്ടുകള്‍ ഗോളിലേക്ക് പായിച്ചെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ പോര്‍ച്ചുഗലിനായില്ല. അതേസമയം രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോ ഒന്നാമതെത്തുന്നതു കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് പോര്‍ച്ചുഗലിന്റെ പുറത്താകല്‍. പട്ടികയില്‍ 109 ഗോളുകളുമായി ഇറാന്റെ അലി ദേയിക്കൊപ്പമാണ് റൊണാള്‍ഡോ.

Euro 2021 | Belgium 1-0 Portugal summary: score, goals, highlights, Euro 2020 - AS.comമ്യൂണിക്കില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റലിയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.