എതിരാളികളെ വിറപ്പിച്ചവന്റെ തിരിച്ചു വരവ്, സഹതാരം പറയുന്നത് കേട്ട് കോരിത്തരിച്ച് ഫുട്ബോൾ ആരാധകർ

യൂറോ കപ്പില്‍ ഓസ്ട്രിയക്കെതിരെ നടന്ന മത്സരത്തിൽ മൂക്കിന് ഗുരുതരമായ പരിക്കേറ്റ ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി വിവരങ്ങൾ വെളിപ്പെടുത്തി സഹതാരം ഔറേലിന് ചൗമേനി. പരിക്കിൽ നിന്നും പൂർണമായി മുക്തി നേടാൻ പറ്റാത്തതുകൊണ്ട് കഴിഞ്ഞ മത്സരത്തിൽ എംബാപ്പെ ബെഞ്ചിലായിരുന്നു. അടുത്ത മത്സരത്തിൽ താരം കളിക്കാൻ സാധ്യത ഉണ്ടെന്ന വിവരം നേരത്തെ തന്നെ ഫ്രാൻസ് ടീം പുറത്തു വിട്ടിരുന്നു.

ഔറേലിന് ചൗമേനി പറഞ്ഞത് ഇങ്ങനെ;

“കൈലിയൻ എംബാപ്പയ്ക്ക് അടുത്ത മത്സരം കളിക്കണം എന്നാണ് ആഗ്രഹം. അദ്ദേഹം ഇന്നലെ ടീം ക്യാമ്പിൽ നന്നായി പരിശീലിച്ചു. മുഖത്തു മാസ്ക് വെച്ച് കൊണ്ട് കളിക്കണം എന്നാണ് ഡോക്ടറുടെ നിർദ്ദേശം. പക്ഷെ പരിശീലനം കഴിഞ്ഞു എംബപ്പേ ആ മാസ്ക് അഴിച്ചുമാറ്റി. അദ്ദേഹത്തിന് മാസ്ക് ഇല്ലാതെ കളിക്കാനാണ് താല്പര്യം. എന്നാൽ ടീം ഡോക്ടർ അതൊരിക്കലും സമ്മതിക്കാൻ പോകുന്നില്ല. പോളണ്ടിനെതിരായ മത്സരത്തിൽ ഇറങ്ങും എന്ന് തന്നെ ആണ് നിലവിലെ തീരുമാനം” ഔറേലിന് ചൗമേനി പറഞ്ഞു.

യൂറോ കപ്പിൽ നാളെ ആണ് ഫ്രാൻസിന്റെയും പോളണ്ടിന്റെയും മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്താണ് അവരുടെ ടീമിന്റെ സ്ഥാനം. നെതർലൻഡ്‌സ്‌ ആണ് നിലവിൽ ഒന്നാം സ്ഥാനക്കാർ.

നാളെ നടക്കാൻ ഇരിക്കുന്ന മത്സരം ഫ്രാൻസിന് നിർണായകമാണ്. കിലിയൻ എംബാപ്പെ അടുത്ത മത്സരത്തിൽ മാസ്ക് ധരിച്ച് തന്നെ കളിക്കുമെന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ.