രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവൻഷിയുടെ ബാറ്റിങ്ങിനെ പുകഴ്ത്തി ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. ഇംഗ്ലണ്ട് താരം ഭാഗമായ ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ഐപിഎലിൽ വൈഭവ് 35 പന്തിൽ സെഞ്ച്വറി നേടിയത്. ഈയൊരു ഒറ്റ ഇന്നിങ്സിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഒന്നടങ്കം പ്രശംസ നേടാൻ 14കാരനായി. രാജസ്ഥാൻ റോയൽസിനായി ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ഗംഭീര പ്രകടനമായിരുന്നു വൈഭവ് സൂര്യവൻഷി കാഴ്ചവച്ചത്.
കഴിഞ്ഞ ലേലത്തിൽ 1.10 കോടി രൂപയ്ക്കായിരുന്നു കൗമാര താരത്തെ രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് ടീമിൽ എത്തിച്ചത്. രാജസ്ഥാൻ റോയൽസിനായി ഈ സീസണിൽ എഴ് മത്സരങ്ങളിൽ നിന്നായി 252 റൺസാണ് വൈഭവ് അടിച്ചൂകൂട്ടിയത്. വൈഭവിന് അസാമാന്യ ബാറ്റിങ് സ്വിങ്ങ് ആണെന്നാണ് ജോസ് ബട്ലർ പുകഴ്ത്തിയത്.
Read more
“അവന്റെ ബാറ്റിങ് ഒരേസമയം ബ്രയാൻ ലാറയെയും യുവരാജ് സിങ്ങിനെയും ഓർമിപ്പിക്കുന്നുവെന്നും ബട്ലർ പറഞ്ഞു. 14 വയസ്സുകാരൻ പയ്യൻ രാജസ്ഥാൻ ടീമിലെത്തി എന്ന് പറഞ്ഞപ്പോൾ അത്ഭുതമായിരുന്നു, എന്നാൽ ഒറ്റ ഇന്നിങ്സിൽ അത്ഭുതങ്ങൾ മാറ്റിയെഴുതി. ഭയരഹിതമായാണ് ഓരോ ബോളർമാർക്കെതിരെയും വൈഭവ് സൂര്യവൻഷി കളിച്ചതെന്നും ബട്ലർ പറഞ്ഞു.