സീസൺ അവസാനം മെസിക്ക് അത്ര നല്ല സമയമല്ല, പ്ലേ ഓഫിൽ എത്താതെ പുറത്തായി ഇന്റർ മിയാമി; തീർത്തും നിരാശപ്പെടുത്തി മെസിയുടെ പ്രകടനം

ശനിയാഴ്ച എഫ്‌സി സിൻസിനാറ്റിയോട് ഹോം ഗ്രൗണ്ടിൽ 1-0 ന് തോറ്റതിന് ശേഷം പ്ലേ ഓഫ് എത്താതെ ഇയർ മിയാമി പുറത്തായതോടെ മേജർ ലീഗ് സോക്കറിലെ ലയണൽ മെസ്സിയുടെ ആദ്യ സീസണിന് അത്ര നല്ല അവസാനമാണ് ലഭിച്ചിരിക്കുന്നത്. മറ്റൊരു ടീമായ ഡി.സി യുണൈറ്റഡും പ്ലേ ഓഫിൽ എത്താതെ പുറത്തായി. ശേഷം അവരുടെ ഇംഗ്ലീഷ് മാനേജരായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വെയ്ൻ റൂണി “പരസ്പര ഉടമ്പടി” പ്രകാരം തന്റെ സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ഉടൻ പ്രഖ്യാപിച്ചു. ഇന്റർ മിയാമിയുടെ കാര്യത്തിലേക്ക് നോക്കിയാൽ 55-ാം മിനിറ്റിൽ പകരക്കാരനായി മെസി ഇറങ്ങിയെങ്കിലും പ്ലേഓഫിൽ ടോപ് സീഡ് നേടിയ സിൻസിനാറ്റി അർജന്റീനിയൻ അൽവാരോ ബാരിയലിന്റെ ഗോളിൽ വിജയം പിടിച്ചെടുത്തു.

മെസിക്ക് മൈതാനത്ത് കാര്യമായ സ്വാധീനം ചെലുത്തിയില്ല, ഷൂട്ടിംഗ് റേഞ്ചിനുള്ളിൽ അദ്ദേഹത്തിന് രണ്ട് ഫ്രീ-കിക്ക് അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ രണ്ട് ശ്രമങ്ങളും നിരുപദ്രവകരമായി മാറി. “അവൻ സമീപ്പ്കാലത്ത് അധികം മത്സരങ്ങളിൽ കളിച്ചിട്ടില്ല. പരിക്കിന്റെ ശേഷം മടങ്ങിയെത്തുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ ” മിയാമി ഹെഡ് കോച്ച് ജെറാർഡോ മാർട്ടിനോ പറഞ്ഞു.

Read more

“പരിക്ക് ഭേദമാണ്, അദ്ദേഹത്തിന് പ്രശ്‌നങ്ങളൊന്നുമില്ല, പക്ഷേ (അദ്ദേഹത്തിന്റെ പ്രകടനം) പ്രകടനം മോശമായിരുന്നു. കാരണം സമീപകാലത്ത് അദ്ദേഹം വളരെ കുറച്ച് മാത്രമേ കളിച്ചിട്ടുള്ളൂ  അദ്ദേഹത്തിന് താളം വീണ്ടെടുക്കാൻ ” അദ്ദേഹം കൂട്ടിച്ചേർത്തു. മെസി എത്തിയ ശേഷം ക്ലബ്ബിൽ ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും താരത്തിന് പരിക്ക് ഇന്റർ മിയാമിയുടെ പ്രകടനങ്ങളെ ബാധിക്കാൻ തുടങ്ങി.