മെസിക്ക് ചെയ്യാൻ പറ്റാത്തത് റൊണാൾഡോക്ക് ചെയ്യാൻ പറ്റും, അതാണ് അവനെ ഇതിഹാസമാകുന്നത്: പാട്രിക് എവ്‌റ

ഫ്രഞ്ച് ഇതിഹാസ താരം പാട്രിക് എവ്‌റ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നതും ആദരിക്കുന്നതും മെസിയെക്കാൾ റൊണാൾഡോയെ ആണെന്ന് വെളുപ്പെടുത്തിയിരിക്കുകയാണ്. സോണി സ്പോർട്സിൽ സംസാരിക്കുന്നതിനിടയിൽ ആണ് താരം ഇത് പറഞ്ഞത്. റൊണാൾഡൊയുമായി മുൻപ് ഒരുപാട് കളിച്ചതു കൊണ്ട് തന്നെ റൊണാൾഡോ പരിശീലനത്തിന് വരുമ്പോഴും മത്സരങ്ങൾ വരുമ്പോളും അവയെ സമീപിക്കുന്ന രീതി ശ്രദ്ധിച്ചിരുന്നു. 100 ഇൽ 101 ശതമാനവും തന്റെ ടീമിന് വേണ്ടി കഷ്ടപ്പെട്ട് പ്രയത്നിക്കുകയും, സഹ താരങ്ങൾ മത്സരത്തിന്റെ സമ്മർദ്ദത്തിൽ തളർന്നു വീഴുമ്പോൾ അവർക്ക് ഊർജം നൽകുകയും ചെയ്തിട്ടുണ്ടെന്ന് പറയുകയും ചെയ്തിരിക്കുകയാണ്.

പാട്രിക് എവ്‌റ പറഞ്ഞത് ഇങ്ങനെ:

“എല്ലാ കളിക്കാർക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്യുന്ന പോലെ ഒരിക്കലും ചെയ്യാൻ സാധിക്കില്ല. അത് കൊണ്ടാണ് എല്ലാവരും മെസ്സിയെയും റൊണാൾഡോയെയും പരസ്പരം താരതമ്യം ചെയ്യുന്നത്. എന്റെ ഒരു അഭിപ്രായത്തിൽ മെസിക്ക് ദൈവം കൊടുത്ത വരദാനം ആണ് ആ കഴിവ്, എന്നാൽ റൊണാൾഡോ സ്വയം കഷ്ടപ്പെട്ട് നേടിയതാണ് ഇത്”

എവ്‌റ തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“10 മണിക്ക് പരിശീലനം വെച്ചാൽ റൊണാൾഡോ 8 മണിക്ക് അവിടെ റിപ്പോർട്ട് ചെയ്‌യും. കളി കഴിഞ്ഞു ഞങ്ങൾ വിശ്രമിക്കാൻ ഇരിക്കുമ്പോഴും അദ്ദേഹം ഗ്രൗണ്ടിൽ പരിശീലിച്ചു കൊണ്ടിരിക്കുകയായിരിക്കും. റൊണാൾഡോയെ ഞാൻ ബഹുമാനിക്കുന്നത് ഞാൻ അദ്ദേഹത്തിന്റെ കൂടെ കളിച്ചതു കൊണ്ട് അല്ല മറിച്ച്, അദ്ദേഹം ഗെയിം കാണുന്ന രീതിയും ആ ടീമിന് വേണ്ടി എടുക്കുന്ന പ്രയത്നങ്ങളും കണ്ടിട്ടാണ്.

ഇന്നലെ നടന്ന പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്ക് മത്സരത്തിൽ റൊണാൾഡോ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും താരത്തിന് ഗോൾ നേടാൻ ആയില്ല. അടുത്ത  മത്സരത്തിൽ അവർ തുർക്കിയെ നേരിടും.