"എല്ലാത്തിലും മെസി ആണ് മികച്ചവൻ"; അർജന്റീനൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടത് ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. ഫുട്ബോൾ ആരാധകർ അദ്ദേഹത്തിനെ വിശേഷിപ്പിക്കുന്ന പേരാണ് GOAT. കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് അദ്ദേഹം നേടി എടുത്ത നേട്ടങ്ങളാണ് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ ഒരു ഫൈനലൈസിമ കപ്പ്, 2022 ഫിഫ ലോകകപ്പ് എന്നത്. ഇനി ഫുട്ബോൾ കരിയറിൽ മെസി നേടനായി ഒന്നും തന്നെയില്ല. അദ്ദേഹം തന്റെ ഫുട്ബോൾ യാത്രയിലെ അവസാന ഘട്ടങ്ങൾ ആസ്വദിക്കുകയാണ്.

ലയണൽ മെസിയെ കുറിച്ച് അർജന്റീനയുടെ പ്രസിഡന്റ ആയ ഹവിയർ മിലെയ് സംസാരിച്ചിരിക്കുകയാണ്. അർജന്റീനയുടെ എക്കാലത്തെയും മികച്ച കളികാരനായിട്ടാണ് അദ്ദേഹം മെസിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഒന്നാം നമ്പർ ടീമായി അർജന്റീന മാറിയതിന് പിന്നിൽ അദ്ദേഹമാണെന്നും ഹവിയർ വ്യക്തമാക്കി.

ഹവിയർ മിലെയ് പറയുന്നത് ഇങ്ങനെ:

“എപ്പോഴും മെസ്സിക്ക് മുൻഗണന നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇവിടെ പലപ്പോഴും മെസ്സിയെ കുറിച്ച് പലതും പ്രചരിപ്പിച്ചിരുന്നു. പക്ഷേ എക്കാലവും മെസ്സിയെ ഏറ്റവും മികച്ച താരമായി കൊണ്ട് പരിഗണിക്കുന്നവനാണ് ഞാൻ. ഓരോ താരങ്ങൾക്കും ഓരോ ഏരിയയിലാണ് മികച്ചവനാവാൻ സാധിക്കുക. എന്നാൽ മെസ്സി അങ്ങനെയല്ല. എല്ലാത്തിലും മെസ്സി മികച്ചവനാണ്. അസാധ്യമായ ഒരു താരമാണ് മെസ്സി. മെസ്സിയെക്കാൾ മികച്ച ഒരു മനുഷ്യനില്ല. അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു “ ഹവിയർ മിലെയ് പറഞ്ഞു.

കോപ്പ അമേരിക്കൻ ഫൈനലിൽ പരിക്ക് ഏറ്റതിനെ തുടർന്ന് രണ്ടര മാസത്തിന് ശേഷമാണ് മെസി തിരികെ ഇന്റർ മിയാമി ക്ലബ്ബിലേക്ക് വരുന്നത്. മടങ്ങി വരവിലും രാജകീയമായിട്ടാണ് അദ്ദേഹം തന്റെ വരവ് അറിയിച്ചത്. 16 ലീഗ് മത്സരങ്ങൾ കളിച്ച മെസ്സി 15 ഗോളുകളും പത്ത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇനിയുള്ള ഇന്റർനാഷണൽ ബ്രേക്കിൽ മെസി അർജന്റീനയിലേക്ക് മടങ്ങി എത്തും എന്നത് ഉറപ്പാണ്.