2024 ൽ ഇതുവരെ നേടിയത് ഒരേ ഒരു ഗോൾ മാത്രം, വീട്ടിൽ പോയി റെസ്റ്റ് എടുക്കുക ഇനി; ട്രോളുകളിൽ നിറഞ്ഞ് മെസി

വ്യാഴാഴ്ച നടന്ന അവരുടെ അവസാന പ്രീ-സീസൺ മത്സരത്തിൽ ഇൻ്റർ മിയാമി ടീം ന്യൂവെൽസ് ഓൾഡ് ബോയ്‌സിനെതിരെ 1-1 സമനിലയിൽ പിരിഞ്ഞപ്പോൾ ലയണൽ മെസിക്ക് മത്സരത്തിൽ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചില്ല. ആദ്യ ഇലവനിൽ ഉണ്ടായിരുന്ന മെസി മോശം പ്രകടനം തുടരുന്നതിനാൽ തന്നെ അദ്ദേഹത്തെ സബ് ചെയ്യുകയും ചെയ്തു.

എൽ സാൽവഡോർ, സൗദി അറേബ്യ, ഹോങ്കോംഗ്, ടോക്കിയോ, യുഎസ്എ എന്നിവിടങ്ങളിൽ മത്സരങ്ങൾ കളിച്ച് ഇൻ്റർ മിയാമി അവരുടെ പ്രീ-സീസൺ ടൂറിനായി ഒന്നിലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ അർജൻ്റീനിയൻ ടീമായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിനെതിരായ ഹോം മത്സരമായിരുന്നു അവരുടെ പ്രീ-സീസണിലെ അവസാന മത്സരം.

രണ്ട് ക്ലബ്ബുകൾക്കും പ്രധാന ചരിത്ര പശ്ചാത്തലമുള്ള ഒരു മത്സരമായതിനാൽ, ഇൻ്റർ മിയാമി കോച്ച് ജെറാർഡോ മാർട്ടിനോ ലയണൽ മെസിയെ കളത്തിൽ ഇറക്കിയതിൽ അതിശയം ഒന്നും തോന്നാൻ ഇല്ലായിരുന്നു. 36 കാരനായ മെസി ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിൽ ഇറങ്ങി. മറ്റൊരു സൂപ്പർ താരം സെർജിയോ ബുസ്‌ക്വെറ്റ്‌സ് ടീമിൽ നിന്ന് പുറത്തായി.

അർജൻ്റീനിയൻ ടീമിനെതിരെ ഗോളുകൾ കണ്ടെത്താൻ മെസിയും കൂട്ടരും പാടുപെട്ടു. പ്രത്യേകിച്ച് മെസി ഷോട്ട് ഓൺ ടാർഗറ്റ് പോലും നേടുന്നതിൽ പരാജയപെട്ടു. സാധാരണ കളത്തിൽ കാണുന്ന മെസിയുടെ ഊർജസ്വലതയും ഭാവവും ഒന്നും ഇന്ന് കാണാൻ പറ്റിയില്ല എന്നായി ആരാധകർക്ക് നിരാശ തോന്നി.

താരം ട്രോളുകളിൽ നിറയുകയും ചെയ്തു. ” ഈ വര്ഷം നേടിയത് ഒരു പെനാൽറ്റി ഗോൾ “” ഇനി വീട്ടിൽ പോയി റെസ്റ്റ് എടുക്കുക” തുടങ്ങി നിരവധി അനവധി ട്രോളുകളാണ് ഇപ്പോൾ വരുന്നത്.