ഒന്ന് ആസ്വദിച്ച് വരുകയായിരുന്നു, ഇന്റർ മിയാമിയുടെ അടുത്ത മൂന്ന് മത്സരങ്ങളിൽ മെസി ഇല്ല; ആരാധകർക്ക് കടുത്ത നിരാശ; പരിശീലകൻ നൽകിയ സന്ദേശം ഇങ്ങനെ

ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ ഇന്റർ മിയാമിയുടെ 2-0 വിജയത്തിൽ ലയണൽ മെസിയുടെ പ്രകടനം ആരാധകരിൽ മതിപ്പ് ഉളവാക്കിയിരുന്നു. എന്നാൽ ഇന്റർ മിയാമി പരിശീലകൻ മാർട്ടിനോയുടെ ഏറ്റവും പുതിയ പ്രഖ്യാപനം ആരാധകർക്ക് നിരാശ പകരുന്നതാണ്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടീമിന്റെ മൂന്ന് മത്സരങ്ങളിൽ ഇതിഹാസ പ്ലേമേക്കർ ഉണ്ടാകില്ലെന്നുള്ള സ്ഥിതീകരണം നൽകിയിരിക്കുകയാണ്.

റെഡ് ബുൾസിനെതിരായ രണ്ടാം പകുതിയിൽ മെസി കളിയിലേക്ക് വന്നപ്പോൾ, മേജർ ലീഗ് സോക്കറിലെ (MLS) ആദ്യ മത്സരത്തിൽ തന്നെ മെസി ഉടൻ തന്നെ ആരാധകരിൽ മതിപ്പുളവാക്കി. എന്നിരുന്നാലും, മെസി എത്തിയ ശേഷം കൈവന്ന മാറ്റങ്ങളിൽ ആരാധകർ സന്തോഷിക്കുമ്പോൾ താരം മൂന്ന് മത്സരങ്ങളിൽ കളിക്കില്ല എന്ന വാർത്ത നിരാശപെടുത്തുന്നതാണ്.

ഗെയിമിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ടാറ്റ മാർട്ടിനോ പറഞ്ഞു (ഫേവിയൻ റെങ്കൽ വഴി):

“ലയണൽ മെസിക്ക് കുറഞ്ഞത് 3 മത്സരങ്ങൾ നഷ്ടമാകും, അവൻ ദേശിയ ടീമിനായി കളിക്കാൻ ഇറങ്ങുകയാണ്”

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സ്വന്തം രാജ്യമായ അർജന്റീനയെ സേവിക്കാനുള്ള കോൾ ലോകോത്തര പ്ലേമേക്കറിന് ലഭിച്ചേക്കും. ഈ സെപ്റ്റംബറിൽ ഇക്വഡോറിനും ബൊളീവിയയ്ക്കുമെതിരെ അര്ജന്റീന മത്സരിക്കും, തുടർന്ന് ഒക്ടോബറിൽ പരാഗ്വേയ്ക്കും പെറുവിനുമെതിരെ മത്സരങ്ങൾ നടക്കും.

Read more

നവംബറിൽ അർജന്റീന ഉറുഗ്വേയുമായും ബ്രസീലുമായും ഏറ്റുമുട്ടും, ഈ ഗെയിമുകളിൽ ലയണൽ മെസ്സിയുടെ പങ്കാളിത്തം ഏറെക്കുറെ ഉറപ്പാണ്. ഇത് ഇന്റർ മിയാമിയെ മോശം അവസ്ഥയിലാക്കും, എന്നാൽ ലയണൽ മെസിയെ സ്ഥിരമായി ആശ്രയിക്കാതെ “ജയിക്കാൻ ശീലിക്കണമെന്ന്” ടാറ്റ മാർട്ടിനോ തന്റെ കളിക്കാരോട് പറഞ്ഞു.