ഒന്നും അവസാനിച്ചിട്ടില്ല മക്കളെ, അടുത്ത സീസണിൽ കൂടുതൽ കരുത്തനായി ഞാൻ തിരിച്ചെത്തും; സീസൺ അവസാനത്തിന് ശേഷം മെസി നൽകിയ സന്ദേശം ഇങ്ങനെ; ആരാധകർ ആവേശത്തിൽ

തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ഇന്റർ മയാമി ഷാർലറ്റ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടക്കാൻ നേരത്തെ തന്നെ ടീമിന്റെ പ്രതീക്ഷകൾ അവസാനിച്ചിരുന്നു. സാധാരണ ലീഗുകളിൽ നിന്ന് വ്യത്യസ്‍തമായിട്ടാണ് അമേരിക്കൻ ലീഗുകൾ നടക്കുന്നത്.അവിടെ എല്ലാം കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ലീഗ് നടക്കുന്നത്.

മെസിക്ക് അസാദ്യമായി ഫുട്‍ബോളിൽ എന്തെങ്കിലും ഉണ്ടെന്ന് ഫുട്‍ബോളിനെ ഇഷ്ടപ്പെടുന്നവർക്ക് തോന്നിയിട്ടില്ല. അയാൾക്ക് വട്ടം വെക്കാൻ പറ്റിയ ഒരു താരം ഫുട്‍ബോളിൽ എന്തെങ്കിലും ഉണ്ടോ? ഈ രണ്ട് ചോദ്യത്തിനും ഒന്നും ആലോചിക്കാതെ തന്നെ പറയാം ഇല്ലെന്ന്. അമേരിക്കൻ സോക്കർ ലീഗിൽ വളരെ തകർന്ന അവസ്ഥയിൽ, എല്ലാവരും കൈയാക്കിയ പുച്ഛിച്ച് തള്ളിയ അവസ്ഥയിൽ നിൽക്കുന്ന ഇന്റർ മിയാമിയിൽ മെസി എത്തുമ്പോൾ അയാൾ കരിയറിൽ എടുത്ത് ഏറ്റവും മോശം തീരുമാനം ആയിട്ടായിരുന്നു പലരും അതിനെ പറഞ്ഞിരുന്നത്.

മെസിയെത്തിയ ശേഷം എല്ലാ മത്സരങ്ങളും തകർത്തുകളിച്ച് ഒരു മത്സരം പോലും തോൽക്കാതെ ടീം മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ താരത്തിന് പറ്റിയ പരിക്കാണ് അവരുടെ താളം നശിപ്പിച്ചത്. ശേഷം അവർ ചില മത്സരങ്ങളിൽ സമനില വഴങ്ങുകയും ചിലതിൽ തോൽക്കുകയും ചെയ്തു. അങ്ങനെയാണ് ടീം പ്ലേ ഓഫിൽ എത്താതെ പുറത്തായത്. എന്തായാലും ഒരു ഇടവേളക്ക് ശേഷം മിയാമിയിൽ തിരിച്ചെത്തി സീസണിലെ അവസാന മത്സരം കളിച്ച താരം ഇപ്പോൾ ഒരു സന്ദേശം നൽകിയിട്ടുണ്ട്. അതിൽ പറഞ്ഞത് ഇങ്ങനെയാണ്.

” ഈ സീസണിൽ ടീം നേടിയ എല്ലാ കാര്യങ്ങളിലും ഞാൻ വളരെയധികം അഭിമാനിക്കുന്നു. ടീം കഠിനമായി അധ്വാനിച്ച് നമ്മൾ ഒരുമിച്ച് നിന്നപ്പോൾ ലീഗ കിരീടം നമ്മൾ സ്വന്തമാക്കിയിരുന്നു . കൂടാതെ യു.എസ് ഓപ്പൺ ഫൈനലിലും നമുക്ക് ഇടം കിട്ടിയിരുന്നു. അവസാന നിമിഷം വരെ എംഎൽഎസ് പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ വേണ്ടി നമ്മൾ പോരാടി . ഒരുപാട് നല്ല മത്സരങ്ങൾ നമ്മൾ കളിച്ചു. ഈ വര്ഷം നമുക്ക് സംഭവിച്ച നല്ല കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാം. വേണ്ട തിരുത്തലുകൾ വരുത്തി നമുക്ക് ഇനിയും മുന്നേറാം. നല്ല നാളുകൾ നമുക്ക് തിരിച്ചെത്തും ” മെസി കുറിപ്പ് അവസാനിപ്പിച്ചു.

Read more

കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം മെസി ഇന്റർ മിയാമിക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും സൗഹൃദ മത്സരങ്ങൾ കളിക്കും.