ക്രിസ്റ്റ്യാനോയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നീക്കം; പോര്‍ച്ചുഗലിലേക്ക് കൊണ്ടുവരാന്‍ എഫ് സി പോര്‍ട്ടോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ക്രിസ്ത്യാനോ റൊണാള്‍ഡോയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ശ്രമവുമായി പോര്‍ച്ചുഗല്‍ വമ്പന്മാരായ എഫ് സി പോര്‍ട്ടോ. ക്രിസ്ത്യാനോയ്്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ താരത്തിനായി ഒരു കൈ നോക്കാനാണ് പോര്‍ട്ടോയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

12 വര്‍ഷത്തിന് ശേഷം വളരെ വൈകാരികമായി തന്റെ പഴയ ക്ലബ്ബ് മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയ ക്രിസ്ത്യാനോ റൊണാള്‍ഡോ ഒരു മികച്ച സീസണിലൂടെ കടന്നു പോകുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഈ സീസണില്‍ 32 കളികളില്‍ 18 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. എന്നിരുന്നാലും താരം മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് വിടുമെന്നാണ് സൂചനകള്‍.

രണ്ടാം വരവില്‍ രണ്ടുവര്‍ഷത്തേക്കുള്ള കരാറാണ് സൂപ്പര്‍താരവുമായി മുന്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ചാംപ്യന്മാര്‍ ഒപ്പുവെച്ചത്. താരത്തിന് ഇനി ഒരു സീസണ്‍ കൂടി ബാക്കിയുണ്ടെങ്കിലും വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ താരത്തെ തിരിച്ചു പോര്‍ച്ചുഗലില്‍ എത്തിക്ക്ാനാണ് എഫ്.സി. പോര്‍ട്ടോ ഉദ്ദേശിക്കുന്നത്.

Read more

രണ്ടു ദശകം മുമ്പ് പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിംഗ് ലിസ്ബനില്‍ നിന്നുമാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണെറ്റഡിലേക്ക് വരുന്നത്. അതിന് ശേഷം സ്‌പെയിനിലേക്കും ഇറ്റലിയിലേക്കും എല്ലാം പോയതാരം വീണ്ടും ഇം്ഗ്‌ളണ്ടിലേക്ക് തിരിച്ചുവരികയായിരുന്നു. എഫ്‌സി പോര്‍ട്ടോയുടെ ക്ഷണം താരം സ്വീകരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.