ഞാന്‍ മെസിയ്ക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല; പ്രതികരണവുമായി ലെവന്‍ഡോവ്സ്‌കി

ബാലണ്‍ ഡി ഓര്‍ വേദിയില്‍ വെച്ച് ലയണല്‍ മെസി നടത്തിയ പ്രസംഗം പൊള്ളയായ വാക്കുകളാണെന്ന് താന്‍ പറഞ്ഞട്ടില്ലെന്ന് ബയേണ്‍ മ്യൂണിച്ചിന്റെ പോളണ്ടുകാരനായ ഫോര്‍വേഡ് റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മെസിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥമല്ലെന്നു താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അതു തന്നെ സ്പര്‍ശിച്ചിരുന്നു എന്നും ലെവന്‍ഡോവ്സ്‌കി പറഞ്ഞു.

‘എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. മെസിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥമല്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല. നേരെ മറിച്ച് പാരീസിലെ ചടങ്ങില്‍ വെച്ച് 2020 ബാലണ്‍ ഡി ഓറിനു ഞാന്‍ അര്‍ഹനാണെന്ന് താരം പറഞ്ഞത് എന്നെ സ്പര്‍ശിക്കുകയും സന്തോഷം നല്‍കുകയും ചെയ്തു.’

Robert Lewandowski finally responds to Lionel Messi's Ballon d'Or plea - Mirror Online

‘മെസിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തീര്‍ച്ചയായും എനിക്ക് സന്തോഷമുണ്ടായിരുന്നു എന്നു മാത്രമാണ് അഭിപ്രായങ്ങളുടെ കൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. പരിധികളില്ലാത്ത ഞാന്‍ മെസിയെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ കൂടി 2021 ബാലണ്‍ ഡി ഓര്‍ നേടിയതിനു ഞാന്‍ മെസിക്ക് അഭിനന്ദനം അറിയിക്കുന്നു’ ലെവന്‍ഡോവ്സ്‌കി വ്യക്തമാക്കി.

മെസിയുടേത് പൊള്ളയായ വാക്കുകള്‍, അയാളില്‍ നിന്ന് ആത്മാര്‍ത്ഥത ആഗ്രഹിക്കുന്നു; തുറന്നടിച്ച് ലെവന്‍ഡോവ്‌സ്‌കി

Read more

മെസിയുടേത് പൊള്ളയായ വാക്കുകളാണെന്നും അര്‍ജന്റീനിയന്‍ താരത്തില്‍ നിന്ന് ആത്മാര്‍ത്ഥത ആഗ്രഹിക്കുന്നതായും ലെവന്‍ഡോവ്സ്‌കി പറഞ്ഞെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.