മെസിയുടേത് പൊള്ളയായ വാക്കുകള്‍, അയാളില്‍ നിന്ന് ആത്മാര്‍ത്ഥത ആഗ്രഹിക്കുന്നു; തുറന്നടിച്ച് ലെവന്‍ഡോവ്‌സ്‌കി

ലയണല്‍ മെസിയുടെ ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ നിരാശ പരസ്യമാക്കി ബയേണ്‍ മ്യൂണിച്ചിന്റെ പോളണ്ടുകാരനായ ഫോര്‍വേഡ് റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി. പുരസ്‌കാരം നേടാനായതില്‍ താന്‍ നിരാശനാണെന്ന് ലെവന്‍ഡോവ്‌സ്‌കി തുറന്നു സമ്മതിച്ചു. മെസിയുടേത് പൊള്ളയായ വാക്കുകളാണെന്നും അര്‍ജന്റീനിയന്‍ താരത്തില്‍ നിന്ന് ആത്മാര്‍ത്ഥത ആഗ്രഹിക്കുന്നതായും ലെവന്‍ഡോവ്‌സ്‌കി തുറന്നടിച്ചു.

‘എനിക്കത് വിഷമമുണ്ടാക്കി, ഞാനത് നിഷേധിക്കുന്നില്ല. ഞാന്‍ സന്തോഷവാനായിരുന്നു എന്നു പറയാനാവില്ല, മറിച്ച് എനിക്കു സങ്കടമുണ്ട്. മെസിയുമായി മത്സരിച്ചു, വളരെ അടുത്തെത്തി, തീര്‍ച്ചയായും താരത്തിന്റെ നേട്ടങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. താരവുമായി മത്സരിക്കാന്‍ കഴിഞ്ഞതിലൂടെ എനിക്ക് എത്താന്‍ കഴിഞ്ഞ തലവും കാണിച്ചു തന്നു.’

Lewandowski doesn't need Ballon d'Or to prove he's the world's best player | Goal.com

‘2020ലെ അവാര്‍ഡ് കിട്ടുന്നതില്‍ എനിക്ക് വലിയ താത്പര്യം ഇല്ല. 2020ല്‍ എനിക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കണമായിരുന്നു എന്ന മെസിയുടെ വാക്കുകള്‍ ഒരു മികച്ച കളിക്കാരനില്‍ നിന്നുള്ള ആത്മാര്‍ത്ഥവും മര്യാദ നിറഞ്ഞതുമായ പ്രസ്താവന ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അല്ലാതെ പൊള്ളയായ വാക്കുകളല്ല വേണ്ടത്.’ ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.

When is Ballon d'Or 2021? How to watch, nominees, favourites & everything you need to know | Goal.com

കോവിഡ് മൂലം 2020-ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. 2019-ല്‍ മെസി തന്നെയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലും മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടു. ഇത്തവണ 613 പോയിന്റ് നേടിയാണ് മെസി ഒന്നാം സ്ഥാനത്തെത്തിയത്. ലെവന്‍ഡോവ്‌സ്‌കിയ്ക്ക് 580 പോയിന്റാണ് ലഭിച്ചത്.

2020ലെ ബാലണ്‍ ഡി ഓര്‍ ലെവന്‍ഡോവ്‌സ്‌കിക്ക് മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന് ഇക്കുറി പുരസ്‌കാരം സ്വീകരിച്ച ശേഷം മെസി പറഞ്ഞിരുന്നു. ബാലണ്‍ ഡി ഓറിനായുള്ള മത്സരത്തില്‍ മെസിക്ക് പിന്നിലായെങ്കിലും പുതുതായി ഉള്‍പ്പെടുത്തിയ സ്ട്രൈക്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്  ലെവന്‍ഡോവ്‌സ്‌കിക്ക് ലഭിച്ചു.