ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ടി20 ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വിക്ക് കടുത്ത മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

‘കഴിഞ്ഞ മത്സരത്തിൽ 15 ഓവറിൽ 209 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. മറ്റൊരു കളിയിൽ 10 ഓവറിൽ 150 റൺസും. ഇത് കാണുമ്പോൾ തന്നെ മറ്റുടീമുകൾ ചിലപ്പോൾ പറഞ്ഞേക്കാം, ‘ഞങ്ങൾ വരുന്നില്ല, കപ്പ് നിങ്ങൾ തന്നെ സൂക്ഷിച്ചോളൂ’ എന്ന്’

Read more

ഹേയ് പാകിസ്താൻ, നിങ്ങൾ വരരുത്. നിങ്ങളുടെ മൊഹ്സിൻ നഖ്‌വി തന്നെ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് പറയുന്നുണ്ടല്ലോ, അത് തന്നെ ചെയ്യൂ. നിങ്ങൾ വരരുത്, വന്നാൽ നിങ്ങൾക്ക് അടി കിട്ടി നിലംപരിശാകും. കൊളംബോയിൽ നിന്ന് സിക്സർ അടിച്ചാൽ മദ്രാസിലായിരിക്കും വന്നു വീഴുക. നിങ്ങൾ സൂക്ഷിച്ചോ. മാറിനിൽക്കുക എന്നതുതന്നെയാണ് ഏറ്റവും നല്ല ഓപ്ഷൻ. എന്തെങ്കിലും എക്സ്ക്യൂസ് കണ്ടെത്തി ലോകകപ്പിന് വരാതിരിക്കുക. ഇന്ത്യയുടെ ചുണക്കുട്ടികൾ നിങ്ങളെ തകർത്തുതരിപ്പണമാക്കും’ കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.