ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

ന്യുസിലാൻഡിനെതിരെ നടന്ന നാലാം ടി-20 യിൽ ഇന്ത്യക്ക് 50 റൺസിന്റെ തോൽവി. കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നെങ്കിലും ഇനി സീരീസ് വൈറ്റ് വാഷ് ചെയ്യാൻ ഇന്ത്യക്ക് സാധിക്കില്ല. ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ അര്‍ധ സെഞ്ച്വറി നേടി. പരമ്പര 3-1 എന്ന നിലയിലായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് അടിച്ചെടുത്തത്. 36 പന്തില്‍ 62 റണ്‍സെടുത്ത ടിം സൈഫര്‍ട്ടാണ് ന്യൂസിലാന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read more

ബാറ്റിംഗിൽ മോശമായ പ്രകടനമാണ് അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ട്യ എന്നിവർ കാഴ്ച വെച്ചത്. എന്നാൽ ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിക്കാൻ റിങ്കു സിങ്ങിനും ശിവം ദുബൈയ്ക്കും സാധിച്ചിരുന്നെങ്കിലും അവസാനം നിരാശയായിരുന്നു ഫലം. മലയാളി ആരാധകർ ഒന്നടങ്കം കാത്തിരുന്നത് സഞ്ജു സാംസന്റെ തിരിച്ച് വരവിനായാണ്. എന്നാൽ താരം ഭേദപ്പെട്ട പ്രകടനം മാത്രമാണ് പുറത്തെടുത്തത്. 15 പന്തിൽ 24 റൺസ് നേടി മടങ്ങി. അടുത്ത ടി-20 മത്സരം തിരുവനന്തപുരത്താണ് നടക്കുക.