ബാഴ്‌സയില്‍ പത്താം നമ്പര്‍ ജഴ്‌സിയ്ക്ക് അവകാശിയായി, അണിയുക യുവതാരം

ബാഴ്‌സയില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഒഴിഞ്ഞിട്ട് പോയ പത്താം നമ്പര്‍ ജഴ്‌സിയ്ക്ക് അവകാശിയായി. യുവതാരം അന്‍സു ഫാത്തി ബാഴ്‌സയില്‍ പത്താം നമ്പര്‍ ജഴ്സിയില്‍ കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന 18കാരനായ യുവതാരം അടുത്തിടെയാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.

മെസി ഒഴിച്ചിട്ടു പോയ പത്താംനമ്പര്‍ ജഴ്സി ഏറ്റെടുക്കാന്‍ ബാഴ്സലോണ താരങ്ങള്‍ വിമുഖത കാട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെസി ഐതിഹാസികമാക്കിയ പത്താം നമ്പറിന്റെ ‘വൈകാരിക സമ്മര്‍ദ്ദം’ ഭയന്നാണ് താരങ്ങള്‍ ആ നമ്പര്‍ ജഴ്സിയണിയാന്‍ വിമുഖത കാട്ടിയത്. യുവതാരങ്ങളായ പെഡ്രിയോ അന്‍സു ഫാത്തിയോ പത്താം നമ്പര്‍ ഏറ്റെടുക്കണമെന്നാണ് ബാഴ്സലോണയുടെ വലിയ വിഭാഗം ആരാധകര്‍ ആഗ്രഹിച്ചത്. അത് അന്‍സുവിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.

Ansu Fati to wear the number 10 shirt

ലാലിഗയിലെ നിയമങ്ങള്‍ കാരണം ബാഴ്സയ്ക്ക് പത്താം നമ്പര്‍ പിന്‍വലിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. 1 മുതല്‍ 25 വരെ നമ്പറുകള്‍ ഓരോ സീസണിലും രജിസ്റ്റര്‍ ചെയ്യുന്ന കളിക്കാര്‍ക്ക് നല്‍കണമെന്ന് ലാലിഗയിലെ നിയമമാണ്. മെസിയുടെ പത്താം നമ്പര്‍ ഒഴിവാക്കുകയാണെങ്കില്‍ 24 കളിക്കാരെയേ ബാഴ്സക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.