ഫുൾ മാർക്കിനും മേലെ പോകുന്ന ഗോളിലൂടെ സ്പോർട്ടിങ്, ബ്രസീലിയൻ താരങ്ങളുടെ പെനാൽറ്റി ശാപത്തിന് ഇരയായി മാർട്ടിനെല്ലിയും,; ആഴ്‌സണലിന് കിട്ടിയത് പണി

ആ ഗോളിന് എത്ര മാർക്ക് കൊടുക്കും, നൂറിൽ ഒരു പരീക്ഷയിട്ടാൽ നൂറും കൊടുക്കുന്നത് പോലെ എതിരാളികൾ വരെ അതിനെ സല്യൂട്ട് ചെയ്തു. യൂറോപ്പ ലീഗില്‍ ആഴ്‌സണലിനെതിരായ പ്രീ ക്വാര്‍ട്ടറിന്‍റെ രണ്ടാം പാദത്തില്‍ സ്പോര്‍ടിങ് ലിസ്‌ബണിന്‍റെ പെഡ്രോ ഗോള്‍സാല്‍വസ് നേടിയ മികച്ച ഗോളിനെ എത്ര വിശേഷണം നൽകിയാലും അത് മതിയാകില്ല. ആ റേഞ്ചിൽ നിന്ന് അതുപോലെ ഒരു തകർപ്പണാദി പ്രതീക്ഷിക്കാത്തവരെ മുഴുവൻ കാഴ്ചക്കാർ ആക്കിയായിരുന്നു താരം തകർപ്പൻ ഗോൾ നേടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് നിൽക്കുന്ന ടീം ഈ വർഷത്തെ പ്രീമിർ ലീഗും യൂറോപ്പ ലീഗും ജയിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. രണ്ടാംപാദത്തില്‍ 19-ാം മിനുറ്റില്‍ സൂപ്പര്‍ താരം ഷാക്കയിലൂടെ ആഴ്‌‌സണല്‍ ലീഡ് പിടിച്ചെങ്കിലും 62-ാം മിനുറ്റിലെ പെഡ്രോ ഗോണ്‍സാല്‍വസിന്‍റെ ലോംഗ് റേഞ്ചര്‍ മത്സരം 1-1ന് സമനിലയിലാക്കി. അധികസമയത്തും ഗോൾ പിറക്കാതിരുന്നതോടെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുക ആയിരുന്നു.

പെനാൽറ്റിയിൽ സ്പോർട്ടിങ്ങിന്റെ എല്ലാം കിക്കും ഗോൾ ആയപ്പോൾ ആഴ്‌സനലിനെ ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനലിക്ക് പിഴച്ചു. അതോടെ ടൂർണമെന്റിൽ മികച്ച ഫോമിൽ ആയിരുന്നെങ്കിലും പെനാൽറ്റി ശാപത്തിനൊടുവിൽ ആഴ്‌സണൽ പുറത്തായി. 1994 ന് ശേഷം ഒരു യൂറോപ്പ്യൻ ചാംപ്യൻഷിപ് കിരീടമെന്ന ടീമിന്റെ മോഹവും തീർന്നു.