'അവനൊപ്പം ഞങ്ങളുണ്ട്', സാകയ്ക്ക് പിന്തുണയുമായി ലൂക്ക് ഷാ

ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ വിധി നിര്‍ണായക പെനാല്‍റ്റി കിക്ക് തുലച്ച വിംഗര്‍ ബുകായോ സാകയ്ക്ക് പിന്തുണയുമായി സഹതാരം ലൂക്ക് ഷാ. ഷൂട്ടൗട്ടില്‍ നിരാശപ്പെടുത്തിയ മാര്‍ക്വസ് റാഷ്ഫോര്‍ഡിനും ജേഡന്‍ സാഞ്ചോയ്ക്കും ഷാ പിന്തുണ അറിയിച്ചിട്ടുണ്ട്.

“സാക ആകെ തകര്‍ന്നുപോയി. അവനൊപ്പം നില്‍ക്കുകയെന്നതാണ് ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് സുപ്രധാനം. അവന് നല്ലൊരു ആലിംഗനം നല്‍കിയ ശേഷം തലയുയര്‍ത്തി നില്‍ക്കാന്‍ പറയുന്നതിലാണ് കാര്യം. ഇത് പെനാല്‍റ്റി ഷൂട്ടൗട്ടാണ്. എന്തും സംഭവിക്കാം” ഷാ പറഞ്ഞു.

Luke Shaw sends message to Bukayo Saka after penalty miss

സാകയ്ക്കിത് പുതിയ പാഠം പഠിക്കുന്നതിനുള്ള അനുഭവമാണ്. എന്നാല്‍ ഞങ്ങളെല്ലാം അവനൊപ്പമുണ്ട്. സാക മാത്രമല്ല കുറ്റക്കാരന്‍. റാഷിയും (റാഷ്ഫോര്‍ഡ്) സാഞ്ചോയും പിഴവു വരുത്തി. ഈ ഇംഗ്ലണ്ടിന്റെ ടീമിന്റെ കാര്യമെടുത്താല്‍ വ്യക്തിപരമായി ആരെയും പഴി ചാരാനാവില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Euro 2020: I'd love him to be my brother – Luke Shaw hails 'so cool, so funny' Bukayo Saka | The Independent

യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് തോല്‍വി വഴങ്ങിയതിനു പിന്നാലെ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയ മാര്‍ക്വസ് റാഷ്ഫോര്‍ഡിനെയും ജേഡന്‍ സാഞ്ചോയേയും ബുകായോ സാകയെയും വംശീയമായി അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലൂക്ക് ഷാ സഹകളിക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയത്.

സാകയെ ആശ്വസിപ്പിക്കാന്‍ ഓടിയണഞ്ഞ ഒരാള്‍; യൂറോ കപ്പ് ഫൈനലിലെ കാണാക്കാഴ്ച ഏറ്റെടുത്ത് ആരാധകര്‍