ആദ്യമൊന്ന് ഉലഞ്ഞു, പിന്നയങ്ങ് പെരുത്തു; ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം

ആദ്യം കേരള ബ്ലാസ്റ്റേഴ്‌സ് ഒന്ന് വീണപ്പോൾ ഇനി എഴുനേൽക്കില്ല എന്ന് വിചാരിച്ച ചെന്നൈക്ക് തെറ്റി. വീഴ്ചയിൽ നിന്ന് പതിന്മടങ്ങ് ശക്തിയിൽ എഴുന്നേറ്റ കൊമ്പൻ പൂർവാധികം ശക്തിയിൽ എഴുനേറ്റു ചെന്നൈയെ അടിച്ചുതാഴെയിട്ടപ്പോൾ ആദ്യ ചെന്നൈ- കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.

കളി തുടങ്ങി ഒന്ന് സെറ്റ് ആവുന്നതിന് മുമ്പ് ചെന്നൈ സൂപ്പർതാരം എൽകയാത്തി കേരളത്തെ ഞെട്ടിച്ചുകൊണ്ട് ചെന്നൈക്ക് ലീഡ് സമ്മാനിച്ച്. കേരളം പ്രതിരോധം മുഴുവൻ വലിയ കൺഫ്യൂഷൻ അടിച്ച സമയത്താണ് ആ ഗോൾ പിറന്നത്.

ഗോൾ പിറന്ന ശേഷം കേരളം ഉണർന്ന് കളിക്കുന്ന കാഴ്ചയാണ് കണ്ടത്. ചെന്നൈയെ നല്ല നീക്കം നടത്താൻ കേരളം അനുവദിച്ചില്ല. അതിന്ശേഷം ടീം ഉണർന്ന് നടത്തിയ ആക്രമണങ്ങൾ പലതും ഫലം കണ്ടില്ല എന്ന് മാത്രവും. എന്നാൽ കേരളം ചെയ്ത അധ്വാനത്തിന്റെ ഫലം കിട്ടിയത് 38 ആം മിനിറ്റിലാണ്. മാന്ത്രികൻ അഡ്രിയാൻ ലൂണ ബോക്സിന്റെ തൊട്ടുപുറത്ത് നിന്നെടുത്ത മനോഹരമായ ഷോട്ട് വലയിൽ, കേരളം അർഹിച്ച സമനില കിട്ടി .

എന്തായാലും ഗോൾ വഴങ്ങിയ ശേഷം കാണിച്ച അലസത ഒഴിവാക്കി അതിനുശേഷം കളിച്ച രീതിയിൽ കളിച്ചാൽ കേരളത്തിന് കൂടുതൽ ഗോളുകൾ അടിച്ച മത്സരം സ്വന്തമാക്കാം.