ഇന്റർ മിയാമിയിൽ അങ്ങനെ സംഭവിച്ചാൽ മെസി ബാഴ്സയിൽ എത്തും, സ്വപ്ന ഡീൽ നടക്കാൻ ഇരിക്കുന്നത് ജനുവരിയിൽ; മാനദന്ധം ഇങ്ങനെ

ഈസ്റ്റേൺ കോൺഫറൻസ് പ്ലേഓഫിന് യോഗ്യത നേടുന്നതിൽ ഇന്റർ മിയാമി പരാജയപ്പെട്ടാൽ, ജനുവരിയിൽ ബാഴ്‌സലോണയ്ക്കായി ലയണൽ മെസി കളിക്കാൻ സാധ്യതകൾ കൂടുന്നു. സ്പാനിഷ് ഔട്ട്‌ലെറ്റ് എഎസ് (ഇഎസ്പിഎൻ വഴി) അനുസരിച്ച്, മെസിയുടെ തിരിച്ചുവരവ് ഒരു സാധ്യതയായി അവശേഷിക്കുന്നു. 17 വര്ഷം താൻ കളിച്ചുവളർന്ന മണ്ണിൽ തന്നെ സ്നേഹിച്ച ആരാധകരോട് വിടപറയാൻ മെസിക്ക് അവസരം കിട്ടും.

2021-ൽ കരാർ അവസാനിച്ചതിനെത്തുടർന്ന് ലയണൽ മെസി ബാഴ്‌സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറി. താരതമ്യേന വിജയകരമായ രണ്ട് വർഷം പാരീസുകാർക്കൊപ്പം ചെലവഴിച്ചെങ്കിലും ഫ്രാൻസിലെ തന്റെ സമയം ക്ലബിനുള്ളിലെ തർക്കങ്ങളുടെ ഫലമായി കരാർ അവസാനിപ്പിച്ച് മടങ്ങുക ആയിരുന്നു. 2023-ൽ പി.എസ്.ജി വിട്ട ശേഷം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ താരം എത്തുക ആയിരുന്നു.

ബാഴ്‌സലോണയ്‌ക്കെതിരെ ഒരു സൗഹൃദ മത്സരം കളിക്കാൻ ഇന്റർ മിയാമി തയ്യാറാണെന്ന് അദ്ദേഹത്തിന്റെ പുതിയ ക്ലബ്ബിന്റെ മാനേജിംഗ് ഉടമ ജോർജ്ജ് മാസ് അടുത്തിടെ സമ്മതിച്ചു. ബാഴ്‌സ ആരാധകർക്ക് മുന്നിൽ അവസാനമായി കളിക്കാൻ ലയണൽ മെസിക്ക്അ ർഹമായ അവസരം ലഭിക്കുമെന്ന് മാസ് വിശ്വസിക്കുന്നു. ബാഴ്‌സലോണയിൽ ചേർന്ന മെസി ടീമിന്റെ സ്ഥിരാംഗവും ഒടുവിൽ ഒരു ഇതിഹാസവുമായി മാറി. കറ്റാലൻ ടീമിനായി 778 മത്സരങ്ങൾ കളിച്ച അദ്ദേഹം 672 ഗോളുകളും 303 അസിസ്റ്റുകളും നൽകി. ഇതെല്ലം അദ്ദേഹത്തെ എക്കാലത്തെയും നേതാവാക്കി.

Read more

ജനുവരിയിൽ മെസിക്ക് ലോണിൽ തിരിച്ചെത്താനായാൽ ബാഴ്‌സലോണയുടെയും മെസ്സിയുടെയും ആരാധകർക്ക് അത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. എന്നിരുന്നാലും, ഇതെല്ലാം മിയാമിക്ക് പ്ലേ ഓഫിൽ എത്താൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.