മെസിയുടെ സ്ഥാനത്ത് റൊണാൾഡോ ആയിരുന്നെങ്കിൽ ഇന്റർനെറ്റ് കത്തുമായിരുന്നു, ഇങ്ങനെ ആണോ പെരുമാറേണ്ടത് മെസി; സൂപ്പർതാരത്തിന് വിമർശനം

ഫിഫ ലോകകപ്പിൽ നിന്ന് അർജന്റീന നെതർലാൻഡിനെ പുറത്താക്കിയതിന് പിന്നാലെ വൗട്ട് വെഗോർസ്റ്റും ലയണൽ മെസ്സിയും ഏറ്റുമുട്ടിയിരുന്നു. മത്സരശേഷം നടന്ന വാർത്ത സമ്മേളനത്തിന് ഇടയിലും മെസി എതിരാളിയോട് കടുത്ത ഭാക്ഷയിൽ സംസാരിക്കുന്നത് കാണാൻ പറ്റി.

അഭിമുഖത്തിന് ശേഷം മെസ്സി വെഗോർസ്റ്റിനെ പൂർണ്ണമായും അവഗണിക്കുന്നതായി കാണിക്കുന്ന മുഴുവൻ വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. താരത്തിന്റെ പെരുമാറ്റത്തിൽ ആരാധകരിൽ ഒരു വിഭാഗം തൃപ്തരല്ല. എത്ര വലിയ താരം ആണെങ്കിലും അഹങ്കാരം പാടില്ല എന്ന അഭിപ്രായമാണ് ചിലർ പറയുന്നത്.

Read more

എന്തായാലും മെസിയുടെ സ്ഥാനത്ത് റൊണാൾഡോ ഇത്തരത്തിൽ മോശമായി പെരുമാറുന്ന കാര്യം ഒന്ന് ഓർക്കുക എന്നും അങ്ങനെ സംഭവിച്ചാൽ ഇന്റർനെറ്റ് കത്തുമായിരുന്നു എന്നുമാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. മത്സരത്തിനിടയിൽ സംഭവിച്ചത് അവിടെ കഴിഞ്ഞു എന്നും മെസിയെ ബഹുമാനിക്കാൻ പോയ തന്നെ അദ്ദേഹമാണ് വകവെക്കാതിരുന്നതെന്നും നെതർലൻഡ്‌സ്‌ താരം പറഞ്ഞു,