എന്നോട് ക്ഷമിക്കുക, ചെയ്തത് തെറ്റാണ്; ആരാധകരോട് മാപ്പ് ചോദിച്ച് ലയണൽ മെസി; സംഭവം ഇങ്ങനെ

ഹോങ്കോങ്ങിൽ ഇൻ്റർ മിയാമിക്ക് വേണ്ടിയുള്ള ഉയർന്ന സൗഹൃദ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പരിക്ക് തന്നെ തടഞ്ഞുവെന്ന് ലയണൽ മെസി പറഞ്ഞിരിക്കുകയാണ്. അവിടെ അദ്ദേഹം കളത്തിൽ ഇറങ്ങുന്നത് കാണാൻ ആരാധകരെ നിരാശരാക്കി താരം ബഞ്ചിൽ തന്നെ തുടരുക ആയിരുന്നു. ഒരേ സമയം മെസി ആരാധകരെയും എതിർ ടീമിന്റെ ആരാധകരെയും നിരാശപ്പെടുത്തിയ മെസി മാപ്പ് ചോദിക്കുക ആയിരുന്നു.

ടിക്കറ്റുകൾക്കായി ഗണ്യമായ തുക നൽകിയ ആരാധകർ, റീഫണ്ടിനായി നിലവിളിച്ചുകൊണ്ട് തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു
“നിർഭാഗ്യവശാൽ, ഫുട്ബോളിൽ അല്ല ഏത് ഗെയിമിലും ഇങ്ങനെ ഉള്ള കാര്യങ്ങൾ സംഭവിക്കാം, നമുക്ക് പരിക്ക് ഉണ്ടാകാം. അത് എനിക്ക് സംഭവിച്ചു,” മെസി പറഞ്ഞു.

“എനിക്ക് ഹോങ്കോംഗ് മത്സരത്തിൽ കളിക്കാൻ കഴിഞ്ഞില്ല, അത് ലജ്ജാകരമാണ്, ഞാൻ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിച്ചു, അതിലുപരിയായി ഞാൻ ഒരുപാട് ദൂരം യാത്ര ചെയ്താണ് ഞാൻ ഇവിടെ എത്തിയത്. അവിടെ എന്നെ കാണാൻ എത്തിയത് ആയിരകണക്കിന് ആരാധകരാണ്. അവരെ നിരാശപെടുത്തിയതിൽ സങ്കടമുണ്ട്.” താരം പറഞ്ഞു.

Read more

ഹോങ്കോംഗ് ഇലവനെതിരായ മത്സരം സംഘടിപ്പിക്കാൻ ഒരു സ്വതന്ത്ര സംഘാടകന് £1.5 മില്യൺ നൽകിയതായി റിപ്പോർട്ടുണ്ട്. ഇത്രയധികം തുക മുടക്കിയത് മെസിയെ പ്രതീക്ഷിച്ചിട്ട് മാത്രം ആണെന്നും പറയുന്നു. എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി, പരിക്കിൽ നിന്ന് താൻ മോചിതനായെന്നും ടോക്കിയോയിൽ വിസൽ കോബെയ്‌ക്കെതിരായ വരാനിരിക്കുന്ന മത്സരത്തിൽ പങ്കെടുക്കാമെന്നും പറഞ്ഞു.