അന്ന് അവൻ കരഞ്ഞുകൊണ്ട് കളം വിട്ടത് എനിക്ക് സഹിക്കാനായില്ല: ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള സൗഹൃദം എന്നും ഫുട്ബോൾ ലോകത്തിനു ഒരു വികാരമാണ്. അവർ പരസ്പരം ഒരുപ്പാട് മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും അവർ ഏറ്റുമുട്ടിയിട്ടിയപ്പോള്‍ എല്ലാം മികച്ച മത്സരങ്ങളായിരുന്നു പിറന്നത്. ഒരു സമയത്തെ എൽക്ലാസിക്കോ മത്സരം ആയിരുന്നു ബാർസലോണയും റയൽ മാഡ്രിഡും തമ്മിൽ ഉള്ളത്. അത് ശരിക്കും റൊണാൾഡോയും മെസിയും നേർക്കുനേർ വരുന്നത് കാണാനായിരുന്നു ഫുട്ബോൾ ആരാധകർക്ക് താൽപ്പര്യം. ഇരുവരും അവസാനം മത്സരിച്ചത് പിഎസ്ജിയും അൽ നാസറും കൂടിയുള്ള സൗഹൃദ മത്സരത്തിൽ വെച്ചായിരുന്നു. 2016 കോപ്പ അമേരിക്കൻ ഫൈനലിൽ ചിലിയോട് തോറ്റതിന് പിന്നാലെ ലയണൽ മെസി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. അന്ന് ആ തീരുമാനത്തിൽ നിന്നും പിന്മാറണം എന്ന ആവശ്യപ്പെട്ടത് റൊണാൾഡോ ആയിരുന്നു.

ഇന്റർവ്യൂവിൽ റൊണാൾഡോ പറഞ്ഞത് ഇങ്ങനെ:

“അന്ന് മെസി കഠിനമായ തീരുമാനമാണ് എടുത്തത്. അദ്ദേഹം തോൽവി ശീലം ഇല്ലാത്ത താരമാണ്. ഒരിക്കലും രണ്ടാമത് എത്താൻ ഇഷ്ടമില്ല. പെനൽറ്റി ഗോൾ ആക്കിയില്ല എന്ന വെച്ച് നിങ്ങൾ ഒരിക്കലും ഒരു മോശം കളിക്കാരൻ ആകില്ല. അന്ന് വിരമിക്കൽ തീരുമാനം അദ്ദേഹം എടുത്തപ്പോൾ എന്നെ അത് ഒത്തിരി വിഷമിപ്പിച്ചിരുന്നു. മെസി കരയുന്നത് കാണാൻ എനിക്ക് കഴിയില്ല. എല്ലാവര്ക്കും ഒരു മോശമായ സമയം വരും, എന്നാൽ അത് കഴിഞ്ഞു നമുക്ക് സന്തോഷവും വരും”

മെസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഒരുപാട് താരങ്ങൾ അദ്ദേഹത്തോട് അത് പിൻവലിക്കാൻ ആവശ്യപെട്ടിരുന്നു. അതിൽ മുൻകൈ എടുത്തിരുന്നയാൾ ആയിരുന്നു റൊണാൾഡോ. തുടർന്ന് മെസി തന്റെ തീരുമാനം പിൻവലിക്കുകയും അര്ജന്റീന ടീമിൽ തുടരുകയും ചെയ്യ്തു. അതേ വർഷത്തിൽ ആയിരുന്നു റൊണാൾഡോ 2016 യൂറോ കപ്പ് നേടിയതും.

മെസി തന്റെ രണ്ടാം കോപ്പ അമേരിക്കൻ കപ്പും റൊണാൾഡോ തന്റെ രണ്ടാം യൂറോ കപ്പും നേടുന്നതിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പുകളിലാണ്. ഇരുവരും പരസ്പരം കാത്ത് സൂക്ഷിക്കുന്ന സ്നേഹവും ബഹുമാനവും കാണാൻ എന്നും ഫുട്ബോൾ ആരാധകർക്ക് ഹരമാണ്.