പല പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട് ഞാനും, പക്ഷെ സംഭവിക്കാൻ പോകുന്നത് ഇതാണ്; വലിയ വെളിപ്പെടുത്തലുമായി ആൻസലോട്ടി

റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി അടുത്തിടെ ജൂഡ് ബെല്ലിംഗ്ഹാം, എൻസോ ഫെർണാണ്ടസ് തുടങ്ങിയ കളിക്കാരുടെ ട്രാൻസ്ഫർ ലിങ്കുകളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഫിഫ ലോകകപ്പിലെ മികച്ച പ്രകടത്തിന് ശേഷം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന രണ്ട് മിഡ്ഫീൽഡർമാരാണ് ബെല്ലിംഗ്ഹാമും ഫെർണാണ്ടസും.

ഖത്തറിൽ നടന്ന ടൂർണമെന്റിൽ സെമി കാണാതെ ഇംഗ്ലണ്ട് പുറത്തായെങ്കിലും പക്വതയാർന്ന പ്രകടനത്തിന് ബെല്ലിംഗ്ഹാം പ്രശംസ നേടി. അതേസമയം അർജന്റീന ടീമിൽ ഫെർണാണ്ടസ് നിർണായക ശക്തി ആയിരുന്നു എന്നതും ശ്രദ്ധിക്കണം.

റയലുമായി ബന്ധപ്പെട്ട് ഇവരിൽ പല താരങ്ങളുടെയും പേര് ഉയർന്ന കേൾക്കുന്നുണ്ട്. എന്നിരുന്നാലും, തന്റെ പക്കലുള്ള വിഭവങ്ങളിൽ അൻസെലോട്ടി സന്തുഷ്ടനാണ്. ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, ഫെഡെ വാൽവെർഡെ, ഔറേലിയൻ ചൗമേനി, എഡ്വേർഡോ കാമവിംഗ തുടങ്ങിയ താരങ്ങൾ ഉള്ള റയൽ സ്‌ക്വാഡ് മികച്ചതാണ്.

വില്ലാറിയലിനെതിരായ റയൽ മാഡ്രിഡിന്റെ ലാ ലിഗ പോരാട്ടത്തിന് മുന്നോടിയായി സംസാരിച്ച ആൻസലോട്ടി ഇത് ചൂണ്ടിക്കാട്ടി (ലോസ് ബ്ലാങ്കോസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി):

“ലോകകപ്പിൽ താൻ എത്ര മികച്ച മിഡ്ഫീൽഡറാണെന്ന് ജൂഡ് കാണിച്ചു, ഒരുപാട് യുവ മിഡ്ഫീൽഡർമാർ കടന്നുവരുന്നുണ്ട്, അവരിൽ ഒരാളാണ് അദ്ദേഹം. എന്റെ മിഡ്ഫീൽഡർമാരിൽ ഞാൻ സന്തുഷ്ടനാണ്: ചൗമേനി, കാമവിംഗ, വാൽവെർഡെ…”

താൻ തൻറ്‍റെ ഉള്ള വിഭവങ്ങളിൽ വളരെ സംതൃപ്തൻ ആണെന്നാണ് കോച്ച് പറഞ്ഞു വെക്കുന്നത്.