അവനൊരു ഫ്രോഡാണ്, മെസി അവനെ വിശ്വസിക്കരുത്; സൂപ്പർ താരത്തിന് എതിരെ ആരാധകർ;

ബുധനാഴ്ച നടന്ന ലീഗ് 1 മത്സരത്തിൽ മോണ്ട്പെല്ലിയറിനെതിരായ പെനാൽറ്റി നഷ്ടപെടുത്തിയതിന് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർതാരം കൈലിയൻ എംബാപ്പെയെ ട്വിറ്ററിൽ ആരാധകർ ട്രോളി. ലയണൽ മെസി ഇനിമുതൽ പി.എസ്.ജിയെ മുന്നോട്ട് കൊണ്ടുപോയാൽ മതിയെന്നും ആരാധകർ പറയുന്നുണ്ട്.

കളിയുടെ തുടക്കത്തിൽ തന്നെ സെർജിയോ റാമോസിനെ ഏഴാം മിനിറ്റിൽ ബോക്‌സിൽ വീഴ്ത്തിയതിനെ തുടർന്ന് പി.എസ്.ജിക്ക് പെനാൽറ്റി ലഭിച്ചു. സ്‌പോട്ട് കിക്കെടുക്കാൻ എംബാപ്പെ തന്നെ വന്നെങ്കിലും അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഗോൾകീപ്പർ തട്ടിക്കയറ്റി.

പെനാൽറ്റി നഷ്ടപെടുത്തിയതിന് പിന്നാലെ തന്നെ കൂനിന്മേൽ കുരു എന്ന രീതിയിൽ പരിക്കേറ്റതിനാൽ എംബാപ്പെ പുറത്തായി. താരം പുരാതായതിന് ശേഷം മുന്നിൽ നിന്ന് പടനയിച്ച മെസിയുടെ മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പി.എസ്.ജി ജയിക്കുക ആയിരുന്നു. മെസി ഒരു ഗോൾ നേടി തിളങ്ങുകയും ചെയ്തു.

എംബാപ്പെ ഒരു ഫ്രോഡ് ആണെന്നും ഒരു ഉപകാരവും ഇല്ലാത്ത താരത്തെ ഒഴിവാക്കണമെന്നും ആരാധകരിൽ ഒരു വിഭാഗം പറഞ്ഞു കഴിഞ്ഞു.