പോര്‍ച്ചുഗലിനെതിരായ വിജയം, റൊണാള്‍ഡോയുടെ അപമാനിക്കലിന് പകരം വീട്ടി ഗോസെന്‍സ്

യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ ഗോള്‍മഴയില്‍ മുക്കിയാണ് ജര്‍മനി വിജയം ആഘോഷിച്ചത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജര്‍മനിയുടെ വിജയം. ഈ വിജയം ജര്‍മന്‍ താരം റോബിന്‍ ഗോസെന്‍സന് റൊണാള്‍ഡോയുടെ അപമാനിക്കലിനുള്ള മധുര പ്രതികാരമായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സീരി എയില്‍ ഇറ്റാലിയന്‍ ക്ലബായ അറ്റലാന്റയും യുവന്റസും തമ്മില്‍ നടന്ന മത്സരത്തിനു ശേഷം റൊണാള്‍ഡോയുടെ ജേഴ്സി ഗോസെന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റൊണാള്‍ഡോ അത് ഗോസെന്‍സിനു നല്‍കാന്‍ തയ്യാറായിരുന്നില്ല. അത് തനിക്ക് വലിയ നാണക്കേടും അപമാനവും നല്‍കിയെന്ന് അന്ന് ഗോസെന്‍സ് പറഞ്ഞിരുന്നു.

Postgame reactions: Germany's Robin Gosens talks about his man of the match  performance against Portugal - Bavarian Football Works

പോര്‍ചുഗലിനെതിരെ യൂറോ കപ്പില്‍ ഇറങ്ങിയപ്പോള്‍ ഇതിനു പ്രതികാരമെന്ന രീതിയിലുള്ള പ്രകടനമായിരുന്നു ഗോസെന്‍സിന്റേത്. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ഗോസെന്‍സ് മത്സരത്തിലുടനീളം പോര്‍ച്ചുഗല്‍ പ്രതിരോധത്തിന് വലിയ തലവേദനയാണു സൃഷ്ടിച്ചത്.

15ാം മിനിറ്റില്‍ റൊണാല്‍ഡോയുടെ ഗോളില്‍ മുന്നിലെത്തിയ പോര്‍ച്ചുഗലിനെ നാല് മിനിറ്റിനിടെ വന്ന രണ്ട് സെല്‍ഫ് ഗോളുകള്‍ പിന്നിലാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കായ് ഹവാര്‍ട്സും (51″), റോബിന്‍ ഗൊസെന്‍സും (60″) ജര്‍മനിക്കായി ഗോളുകള്‍ നേടി. ഞെട്ടലില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഡിയഗോ ജോട്ട (67) ഒരു ഗോള്‍ കൂടി തിരിച്ചടിച്ചെങ്കിലും പോര്‍ച്ചുഗല്‍ ഏറെ പിന്നിലായിപ്പോയിരുന്നു.