അര്‍ജന്റീനയെ തോല്‍പിച്ചാല്‍ 'ഫ്രീ സെക്‌സ്'; വമ്പന്‍ ഓഫറുമായി ലൈംഗിക തൊഴിലാളികള്‍

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കുകയാണെങ്കില്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം നല്‍കാമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം.

അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം ഇന്ന് നടക്കാനിരിക്കയാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 മുതല്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്.

Read more

2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അര്‍ജന്റീന അവസാനമായി ജേതാക്കളായത്. 2014-ല്‍ അവര്‍ ഫൈനലിലെത്തിയിരുന്നു. നേരത്തേ രണ്ടുതവണ വീതം കിരീടം നേടിയ ഇരു ടീമുകളും മൂന്നാം കിരീടം  ലക്ഷ്യം വെച്ചാണ് പറയുന്നത്.