2021ലെ മികച്ച പുരുഷ ഫുട്‌ബോള്‍താരം; അവസാന റൗണ്ടില്‍ 11 പേര്‍

2021ലെ മികച്ച പുരുഷ ഫുട്‌ബോള്‍താരത്തെ ജനുവരി 17 ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി അവസാന റൗണ്ടിലേക്കെത്തിയ 11 പേരുടെ ലിസ്റ്റ് ഫിറ പുറത്തുവിട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍, എംബാപ്പെ തുടങ്ങിയവര്‍ അവസാന റൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.

ഡിസംബര്‍ 10 നാണ് വോട്ടെടുപ്പ് നടക്കുക. വിവിധ ദേശീയ ടീമുകളുടെ നായകന്മാര്‍, പരിശീലകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ തുടങ്ങിയവര്‍ക്ക് ഇഷ്ടതാരങ്ങളെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കാം. ജനുവരി 17 ന് ഫിഫയുടെ ആസ്ഥാനമായ സൂറിച്ചില്‍ വെച്ച് വിജയിയെ പ്രഖ്യാപിക്കും.

Cristiano Ronaldo Has Never Voted for Lionel Messi As Top 3 Player

മികച്ച പുരുഷ താരത്തിന് പുറമേ മികച്ച വനിതാതാരം, പുരുഷ ഗോള്‍കീപ്പര്‍, വനിതാ ഗോള്‍കീപ്പര്‍, പുരുഷ പരിശീലകന്‍, വനിതാ പരിശീലക എന്നീ പുരസ്‌കാര ജേതാക്കളെയും പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സായിരുന്നു മികച്ച വനിതാതാരം.

2021-ലെ മികച്ച പുരുഷ ഫുട്ബോൾതാരം, മെസ്സിയും റൊണാള്‍ഡോയുമടക്കം 11 താരങ്ങൾ  അവസാന റൗണ്ടിൽ | Salah| Haaland join Messi| Ronaldo in shortlist for FIFA  annual Best Player Awards

ഫിഫ മികച്ച പുരുഷതാരത്തിനുള്ള ഫൈനല്‍ ലിസ്റ്റിലുള്ളവര്‍

Read more

1. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍, യുവന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്)
2. ലയണല്‍ മെസ്സി (അര്‍ജന്റീന, ബാഴ്സലോണ, പി.എസ്.ജി)
3. കരിം ബെന്‍സേമ (ഫ്രാന്‍സ്, റയല്‍ മഡ്രിഡ്)
4. കെവിന്‍ ഡിബ്രുയിനെ (ബെല്‍ജിയം, മാഞ്ചെസ്റ്റര്‍ സിറ്റി)
5. എര്‍ലിങ് ഹാളണ്ട് (നോര്‍വേ, ബൊറൂസ്സിയ ഡോര്‍ട്മുണ്ട്)
6. ജോര്‍ജീന്യോ (ഇറ്റലി, ചെല്‍സി)
7. എന്‍ഗോളോ കാന്റെ (ഫ്രാന്‍സ്, ചെല്‍സി)
8. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി (പോളണ്ട്, ബയേണ്‍ മ്യൂണിക്ക്)
9. കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്, പി.എസ്.ജി)
10. നെയ്മര്‍ (ബ്രസീല്‍, പി.എസ്.ജി)
11. മുഹമ്മദ് സല (ഈജിപ്ത്, ലിവര്‍പൂള്‍)