മലപ്പുറംകാരന്‍ ഡോക്ടര്‍ക്ക് ഫിഫയുടെ അംഗീകാരം

മലപ്പുറം സ്വദേശി ഡോക്ടര്‍ ദീപക് ദാനത്തിന് ഫിഫയുടെ അംഗീകാരം. SPINAL INJURY REHABILITATION IN SPORTS PERSON എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ‘Evidence Based Research Paper’ ഫിഫ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു.

ഖത്തറില്‍ നടക്കാനിരിക്കുന്ന ലോക  കപ്പില് ഇത് നടപ്പിലാക്കുമെന്നും മെഡിക്കല്‍ ചേമ്പര്‍ അറിയിച്ചു. ഫിഫയുടെ സ്‌കോളര്‍ ഫെലോഷിപ്പ് നേടിയ ഇദേഹം മഞ്ചേരി ഇലാജ് ആയുര്‍ ഹെറിറ്റേജ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡും കേരള സ്‌പോര്‍ട്‌സ് കോയലീഷന്റെ മെമ്പറും ആണ്.

Read more

2022 നവംബര്‍ 21ന് അല്‍റോറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഫുട്ബോള്‍ ലോക കപ്പിന് കൊടിയേറുന്നത്. കലാശക്കൊട്ടിന് ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയവും വേദിയാകും.