ജയിച്ചു കയറി ഇംഗ്ലണ്ടും യുക്രൈനും; യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി

യൂറോ കപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. ജൂലൈ രണ്ടിന് സ്വിറ്റ്‌സര്‍ലന്‍ഡ് -സ്‌പെയ്ന്‍ മത്സരത്തോടെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. ജര്‍മ്മനിയെ തകര്‍ത്ത ഇംഗ്ലണ്ടും സ്വീഡനെ തകര്‍ത്ത യുക്രൈനുമാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ച അവസാന ടീമുകള്‍. ബെല്‍ജിയം, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക് എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്ന മറ്റ് ടീമുകള്‍.

ജര്‍മ്മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നത്. റഹീം സ്റ്റെര്‍ലിംഗ് (75), ഹാരി കെയ്ന്‍ (86) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. കഴിഞ്ഞ മൂന്നു യൂറോ കപ്പിനിടെ ആദ്യമായാണ് ജര്‍മ്മനി സെമി ഫൈനല്‍ കാണാതെ പുറത്തായത്. ജര്‍മ്മന്‍ കോച്ച് ജോക്വിം ലോയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്.

Euro 2020 | England: What are England's chances at Euro 2020? | Marca

സ്വീഡനെ 1-2ന് തകര്‍ത്താണ് യുക്രൈയ്ന്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. എക്സ്ട്രാ ടൈമിലാണ് യുക്രൈന്‍ വിജയ ഗോള്‍ നേടിയത്. നിശ്ചിതസമയത്ത് 1-1ന് സമനില പാലിച്ചതിനാല്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുമെന്ന് വിചാരിച്ചിരിക്കെ എക്സ്ട്രാടൈമിന്റെ അവസാന മിനിറ്റില്‍ ആര്‍ത്തെം ഡോബിക്കിലൂടെ യുക്രൈനിന്റെ വിജയഗോള്‍ നേടി.

Euro 2020 Highlights, Sweden vs Ukraine: Dovbyk's last-gasp header helps Ukraine qualify for quarters with 2-1 win | Hindustan Times

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

ജൂലൈ 2

രാത്രി 9:30-ന് സ്വിറ്റ്‌സര്‍ലന്‍ഡ് – സ്‌പെയ്ന്‍

രാത്രി 12:30-ന് ബെല്‍ജിയം – ഇറ്റലി

ജൂലൈ 3

രാത്രി 9:30-ന് ചെക്ക് റിപ്പബ്ലിക്ക് – ഡെന്‍മാര്‍ക്ക്

രാത്രി 12:30-ന് ഇംഗ്ലണ്ട് – യുക്രൈന്‍