ഗോളടി യന്ത്രം!, സെനഗല്‍ പടക്കുതിര ബ്ലാസ്‌റ്റേഴ്‌സില്‍

സെനഗല്‍ താരം കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമില്‍. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയ്ക്കു കരുത്തേകാന്‍ സെനഗല്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് മുസ്തഫ നിങ്ങുമായാണ് ടീം മാനേജുമെന്റ് കരാര്‍ ഒപ്പിട്ടിരി്കകുന്നത്.

184 സെന്റിമീറ്റര്‍ ഉയരമുള്ള മുസ്തഫ (30) സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ പൊസിഷനിലാകും കളിക്കുക. മുസ്തഫ ടീമിലെത്തിയതു സന്തോഷകരമാണെന്നു ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ എല്‍കോ ഷാട്ടോരി പറഞ്ഞു.

സ്പാനിഷ് ക്ലബ് എസ് ഡി ഏജേ താരമായിരുന്ന മുസ്തഫ നിങ്ങ് അതിവഗം ഗോളുകള്‍ കണ്ടെത്താന്‍ കഴിവുളള താരമാണ്. 36 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ അദ്ദേഹം ഏജേയ്ക്കായി കണ്ടെത്തിയിരുന്നു.

യു ഡി ലോഗ്രോണ്‍സ്, അണ്ടോറ എഫ് സി എന്നിവിടെയും മുമ്പ് മൗസ്തഫ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ വിദേശ താരമാണ് മൗസ്തഫ. ആര്‍ക്കസ്, സിഡോഞ്ച, സുയിവര്‍ലൂണ്‍, ഒഗ്‌ബെചെ എന്നിവരെയും ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.