ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍; മുന്നില്‍ ഇനി ഇറ്റലി മാത്രം

ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട യൂറോ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്കിനെ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ഡെന്മാര്‍ക്കായിരുന്നെങ്കിലും പിന്നീട് സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോള്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്‌കോറിന് സമനില വഴങ്ങിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ ത്രീ ലയണ്‍സിനായി വിജയഗോള്‍ നേടി.

Image

കഴിഞ്ഞ 55 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് ഇംഗ്ലണ്ട് പ്രധാനപ്പെട്ട ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. 1966 ലെ ലോക കപ്പ് ജയത്തിന് ശേഷമുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കുകയാണ് ഫൈനലില്‍ ഇനി അവരുടെ ലക്ഷ്യം.

Image

കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഞായറാഴ്ച രാത്രി 12.30 നാണ് ഫൈനല്‍ പോരാട്ടം നടക്കുക.