എന്തായാലും മെസിയെ നിങ്ങൾ കൂവുന്നുണ്ട്, കൂട്ടത്തിൽ ഇത്തിരി കൂടുതൽ കൂവൽ അവന് കൊടുക്കുക, ; മെസിയുടെ സഹതാരത്തെ കൂവി പൊളിക്കാൻ ആവശ്യപ്പെട്ട് മുൻ താരം

ലയണൽ മെസ്സിയുടെ സഹതാരം മാർക്കോ വെറാട്ടിയെ കൂവി വിളിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് മുൻ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) താരം ജെറോം റോത്തൻ രംഗത്ത് എത്തിയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ശേഷം ഇന്നാണ് പി.എസ്.ജി കളത്തിൽഇറങ്ങുന്നത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷം, പിഎസ്ജി ആരാധകർ കളിക്കാരെ, പ്രത്യേകിച്ച് ലയണൽ മെസ്സിയും നെയ്മറെയും കൂവുന്നത് കണ്ടതാണ്. ഇന്നത്തെ മത്സരത്തിലും സമാനമായ രീതിയിൽ സൂപ്പർ താരങ്ങൾക്ക് കൂവൽ ഉറപ്പാണ്, ഇതിൽ നെയ്മർ പരിക്കേറ്റ് പുറത്തായതിനാൽ താരം മാത്രമാണ് രക്ഷപെട്ട് നിൽക്കുന്നത്.

എന്നാൽ സൂപ്പർ താരങ്ങളെ മാത്രം കൂവിയാൽ പോരാ എന്നും മാർക്കോ വെറാട്ടിയെ ആരാധകർ ശരിക്കും കൂവണമെന്നും മുൻ താരം പറയുന്നു, “മാർക്കോ വെറാട്ടി, അവൻ 10 വർഷമായി ഇവിടെയുണ്ട്. അവൻ വേണ്ടത്ര ഗൗരവമുള്ളവനല്ല, പ്രൊഫഷണൽ രീതിയല്ല അവന്റെ. നിരാശയുണ്ട് അവന്റെ കാര്യത്തിൽ. നിങ്ങൾ അവനെയും മറ്റുള്ളവരെയും വിസിൽ ചെയ്യണം.